9.8.2008
നാലു ലക്ഷം മുടക്കും
പെരുമ്പാവൂറ്‍: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ കുറുപ്പംപടി ഡയറ്റിണ്റ്റെ അഞ്ചേക്കറോളം വരുന്ന വളപ്പ് നാലുലക്ഷം രൂപ ചെലവിട്ട് ഹരിതാഭമാക്കി മാറ്റുന്നു.
രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ഹരിത ഡയറ്റ് എന്ന പദ്ധതി സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്റ്റ് ചിന്നമ്മ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് വളപ്പില്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി വിളകളും നട്ടുപിടിപ്പിയ്ക്കുന്നതാണ് പദ്ധതി. സംസ്ഥാന തലത്തില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ ഡയറ്റാണിത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷിയെ കുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താനും ഈ പദ്ധതി ഉതകും. കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ടി വി അനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് ജോയി പൂണേലി, സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പത്മ കുമാര്‍, ബിന്ദു ഗോപാലകൃഷ്ണന്‍, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രവി, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി ബാബു, കെ.കെ മാത്തുക്കുഞ്ഞ്, എം ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment