Wednesday, November 26, 2008

ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്‌ വെട്ടേറ്റു

4.4.2008

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ അംഗവും മുണ്ടേത്ത്‌ പൈപ്പ്സ്‌ ഉടമയുമായ ഓണമ്പിള്ളി മുണ്ടേത്ത്‌ എം.എ അന്‍വര്‍(30) ക്കാണ്‌ വെട്ടേറ്റത്‌.

ഇന്നലെ രാത്രി 10 മണിയ്ക്കാണ്‌ സംഭവം. ഇടവൂരുള്ള കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്ന്‌ ഹോണ്ട ആക്ടിവയില്‍ വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ മൂന്ന്‌ അംഗ സംഘം വടിവാളിന്‌ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ അന്‍വറിനെ നാട്ടുകാര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റായിരുന്ന അന്‍വര്‍ ഇപ്പോള്‍ നാലാം വാര്‍ഡ്‌ അംഗമാണ്‌. ഇതിനു പുറമെ കോണ്‍ഗ്രസ്‌ ന്യൂനപക്ഷ സെല്‍ സംസ്ഥാന ഭാരവാഹിയമായ ഇദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന്‌ കരുതുന്നു. അന്‍വര്‍ വൈസ്‌ പ്രസിഡണ്റ്റായിരിയ്ക്കെ ഉണ്ടായ വെട്ടുകേസില്‍ ഇദ്ദേഹത്തിനെതിരെ കേസുണ്ട്‌. ആ സംഭവത്തിണ്റ്റെ പ്രതികാരമാണ്‌ ഇന്നലെയുണ്ടായതെന്ന്‌ കരുതുന്നവരുണ്ട്‌. കോടനാട്‌ പോലീസ്‌ കേസെടുത്തു.

No comments: