1.7.2008
പെരുമ്പാവൂറ്‍: ഓടയ്ക്കാലി വൊക്കേഷണല്‍ ഹയര്‍ സെക്കണ്റ്റ്‌റി സ്കൂള്‍ കെട്ടിടം സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തെന്ന് പരാതി.
മിക്കവാറും മുറികളുടെ ഓടുകള്‍ പൊട്ടിച്ചതിനു പുറമെ വാതിലുകളും ജനാലകളും തകര്‍ത്ത് സ്കള്‍ ഉപകരണങ്ങള്‍ കേടുവരുത്തിയിട്ടുമുണ്ട്.ബോര്‍ഡുകളില്‍ അശ്ളീലം എഴുതിവയ്ക്കുക, പൂട്ടിയ താഴുകളില്‍ ഈര്‍ക്കില്‍ തിരുകി വയ്ക്കുക എന്നിങ്ങനെ വേറെ. കഴിഞ്ഞദിവസം ക്ളാസുമുറിയില്‍ നായ്ങ്കരണപ്പൊടി വിതറിയതിനെ തുടര്‍ന്ന് ക്ളാസു മുടങ്ങി. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്കൂളിണ്റ്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി പ്രിന്‍സിപ്പാള്‍ സി.എ ചെമ്പകവല്ലി, പി.ടി.എ പ്രസിഡണ്റ്റ് എന്‍.വി സോമരാജന്‍ എന്നിവര്‍ കുറുപ്പംപടി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
No comments:
Post a Comment