25.11.2008
പെരുമ്പാവൂറ്‍: പോക്കുവരവു ചെയ്തുകൊടുക്കുന്നതിന് കൈക്കൂലി ചോദിച്ചുവാങ്ങിയ കൊമ്പനാട് വില്ലേജ് അസിസ്റ്റണ്റ്റ് വിജിലന്‍സ് പിടിയിലായി.
അശമന്നൂറ്‍ ചെറുകുന്നം കളരിയ്ക്കല്‍ വീട്ടില്‍ കെ.സി എല്‍ദോ (42)ആണ് ഇന്നലെ പിടിയിലായത്.കൊമ്പനാട് തേയ്ക്കാനത്തു വീട്ടില്‍ സന്തോഷിണ്റ്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് സന്തോഷ് സ്ഥലം പോക്കുവരവു ചെയ്തുകിട്ടുന്നതിന്നായി കൊമ്പനാട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. ഇതിനു വേണ്ടി പല വട്ടം ഓഫീസ് കയറിയിറങ്ങി.ഓരോ കാരണങ്ങള്‍ പറഞ്ഞ് പോക്കുവരവു ചെയ്തുകൊടുക്കാതെ തന്നെ മടക്കി അയച്ചതായി സന്തോഷ് മംഗളത്തോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വില്ലേജ് ഓഫിസിലെത്തിയ സന്തോഷിനോട് 600 രൂപ കൈക്കൂലി കിട്ടാതെ കാര്യം നടക്കില്ലെന്ന് വില്ലേജ് അസിസ്റ്റണ്റ്റ് എല്‍ദോ തുറന്നു പറഞ്ഞു. ഇതേതുടര്‍ന്നാണ് വിജിലന്‍സിനു പരാതി നല്‍കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാര്‍ക്കുചെയ്തു നല്‍കിയ 600 രൂപ സന്തോഷ് ഇന്നലെ കൈക്കൂലിയായി നല്‍കുകയായിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി സി.എസ് മജീദിണ്റ്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരയോടെ വില്ലേജ് ഓഫീസിലെത്തി എല്‍ദോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടിക്കുറിപ്പ് അറസ്റ്റിലായ കെ.സി എല്‍ദോ. ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പോലീസ് സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ
No comments:
Post a Comment