പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, November 26, 2008

സംരക്ഷണത്തിണ്റ്റെ മറവില്‍ മുട്ടുച്ചിറയില്‍ നിന്ന്‌ വന്‍തോതില്‍ മണ്ണെടുപ്പ്‌

15.4.2008

പെരുമ്പാവൂറ്‍: പുനരുദ്ധാരണ നടപടികളുടെ മറവില്‍ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ മുട്ടുച്ചിറയില്‍ നിന്ന്‌ വന്‍തോതില്‍ മണ്ണെടുക്കുന്നതായി ആക്ഷേപം.

തോട്ടുവ-നമ്പിള്ളി റോഡിനോട്‌ ചേര്‍ന്ന ഈ ചിറയില്‍ നിന്ന്‌ സംരക്ഷണമെന്ന പേരില്‍ മുമ്പും ലക്ഷക്കണക്കിന്‌ രൂപയുടെ മണ്ണെടുത്ത്‌ വിറ്റിട്ടുണ്ട്‌ എന്ന്‌ നാട്ടുകാര്‍ പറയുന്നു. ഒഴിവുദിവസങ്ങളിലും രാത്രിനേരങ്ങളിലുമായി ചില ഇഷ്ടിക കളങ്ങളിലേയ്ക്കാണ്‌ മണ്ണ്‌ കൊണ്ടുപോകുന്നത്‌. മുട്ടുച്ചിറ കെട്ടി സംരക്ഷിയ്ക്കുന്നതിന്‌ ജില്ലാപഞ്ചായത്തില്‍ നിന്ന്‌ നാലു ലക്ഷത്തിലേറെ രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്‌. റോഡിനോട്‌ ചേര്‍ന്ന വടക്കുവശത്തുള്ള 125 മീറ്റര്‍ കെട്ടാനാണ്‌ നിര്‍ദ്ദേശം എന്നറിയുന്നു. എന്നാല്‍ നേരെ എതിര്‍ വശത്തുനിന്നും പോലും മണ്ണ്‌ എടുത്ത്‌ മുകളിലേയ്ക്ക്‌ കയറ്റി ഇടുകയാണ്‌. ഈ മണ്ണാണ്‌ ആരുടേയും ശ്രദ്ധയില്‍ പ്പെടാതെ ഇഷ്ടിക കളങ്ങളിലേയ്ക്ക്‌ കടത്തുന്നത്‌. ഇത്‌ റവന്യു വകുപ്പിണ്റ്റേയോ മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പിണ്റ്റേയോ അറിവോ അനുമതിയോ കൂടാതെയാണ്‌.

ചിറയില്‍ നിന്ന്‌ അമിതമായി മണ്ണെടുക്കുന്നത്‌ മൂലം ഈ പ്രദേശത്തെ ഏക ആശ്രയമായ കുടിവെള്ള സ്രോതസ്‌ ക്രമാതീതമായി താഴ്ന്നു പോവുമെന്നാണ്‌ നാട്ടുകാരുടെ ആശങ്ക. ഇത്‌ വരും കാലങ്ങളില്‍ കുടിവെള്ള ക്ഷാമവും കൃഷി നാശവും സൃഷ്ടിയ്ക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

No comments: