9.2.2008
പെരുമ്പാവൂറ്‍: കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രം തന്ത്രി ചേന്നാസ് മനയ്ക്കല്‍ ഗിരീഷ് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.
ആലപ്പുഴ രതീഷ് ബാബുവും സംഘവും അവതരിപ്പിയ്ക്കുന്ന അഷ്ടപദി, ഉത്സവബലി, കാഴ്ചശ്രീബലി, കലാമണ്ഡലം മാണി വാസുദേവ ചാക്യാര്‍ അവതരിപ്പിയ്ക്കുന്ന ചാക്യാര്‍കൂത്ത്. ഗണേഷ് സുന്ദരവും സംഘവും അവതരിപ്പിയ്ക്കുന്ന ഭക്തിഗാനസുധ, കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിയ്ക്കുന്ന ഓട്ടന്‍തുള്ളല്‍, മേജര്‍സെറ്റ് കഥകളി. കല്‍പ്പത്തി ബാലകൃഷ്ണനും സംഘവും അവതരിപ്പിയ്ക്കുന്ന തായമ്പക, തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിയ്ക്കുന്ന നൃത്തസംഗീതനാടകം ഉജ്ജയിനിയിലെ ശ്രീഭദ്രകാളിയമ്മ, കുട്ടികളുടെ വിവിധകലാപരിപാടികള്‍, മുളക്കുളം ലക്ഷ്മണ കലാരംഗം അവതരിപ്പിയ്ക്കുന്ന കുറത്തിയാട്ടം, സാന്ദ്ര അവതരിപ്പിയ്ക്കുന്ന മാജിക് ഷോ, ആലപ്പുഴ ബ്ളൂഡയമണ്ട്സ് അവതരിപ്പിയ്ക്കുന്ന ഗാനമേള. അഞ്ച് ആനകള്‍ അണിനിരക്കുന്ന ശ്രീബലി എഴുന്നള്ളിപ്പ്, കാവാലം ബ്രദേഴ്സ് അവതരിപ്പിയ്ക്കുന്ന നാഗസ്വരം, കീഴില്ലം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിയ്ക്കുന്ന പഞ്ചാരിമേളം ,പ്രസാദഊട്ട്, ആറാട്ട് എതിരേല്‍പ്പ് , വെടിക്കെട്ട്.
No comments:
Post a Comment