28.4.2008
പെരുമ്പാവൂറ്‍: പോലീസ് കോണ്‍സ്റ്റബിളിണ്റ്റെ വീട്ടില്‍ നിന്ന് അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലകള്‍ അപഹരിച്ചു.
കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ മുടക്കുഴ എമ്പാശ്ശേരി അനില്‍കുമാറിണ്റ്റെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാലകള്‍ മോഷ്ടിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ അനില്‍കുമാറിണ്റ്റേയും ഭാര്യ മഞ്ജുവിണ്റ്റേയും കഴുത്തില്‍ നിന്ന് മാലകള്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. അടുക്കളയുടെ ജനലഴികള്‍ അറുത്തുമാറ്റിയാണ് തസ്കരന്‍ അകത്തുകടന്നത്. മാല പൊട്ടിച്ചെടുക്കുന്നതിന്നിടയില്‍ ഉണര്‍ന്ന മഞ്ജു ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും അതിന്നിടയില്‍ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. കോടനാട് പോലീസ് കേസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment