പ്രതിപക്ഷം ഭരണസമിതിയോഗം ബഹിഷ്കരിച്ചു
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കുടുബശ്രീ ദശവത്സര ദിനാഘോഷ കണക്കുകളില്‍ വെട്ടിപ്പു നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം ഇന്നലെ നടന്ന ഭരണകക്ഷി യോഗം ബഹിഷ്കരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ദശവത്സരദിനാഘോഷ പരിപാടികള്‍ നടന്നത്. മന്ത്രി ശര്‍മ്മ പങ്കെടുത്ത പരിപാടിയ്ക്ക് വേണ്ടി 19 വാര്‍ഡുകളില്‍ നിന്നും 150 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 1500അംഗങ്ങളില്‍ നിന്ന് 20 രൂപാ വീതം നിര്‍ബന്ധമായി പിരിച്ചെടുത്തു.
ഇതില്‍ പ്രതിക്ഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയില്‍ വരവുചെലവു കണക്കുകളെ പറ്റിയുള്ള വ്യക്തമായ മറുപടി ലഭിയ്ക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങളായ പി.വൈ പൌലോസ്, ബേബി തോപ്പിലാന്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, ജാന്‍സി ജോര്‍ജ്, സ്റ്റെല്ലാ സാജു എന്നിവര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയത്. ദശവത്സരാഘോഷത്തിണ്റ്റെ മറവില്‍ സി.പി.എം മെമ്പര്‍മാര്‍ പ്രദേശത്തെ വ്യവസായികളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും വന്‍തുക പിരിച്ചെടുത്തതായും ആരോപണമുണ്ട്. ചാരിറ്റബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കേണ്ട കുടുംബശ്രീ യൂണിറ്റുകളെ രാഷ്ട്രീയവത്കരിയ്ക്കുകയാണെന്നും അവയ്ക്ക് അനുവദിക്കേണ്ട ഫണ്ടുകള്‍ യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.
No comments:
Post a Comment