6.10.2008
പെരുമ്പാവൂറ്‍: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ സി.ഐ.ടി.യു മിന്നല്‍ പണിമുടക്ക് നടത്തി.
വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ബസ് പണിമുടക്കുമൂലം ബുദ്ധിമുട്ടിലായി. ഞായറാഴ്ച വൈകിട്ട് 7.30-ന് അറയ്ക്കപ്പടിയില്‍ വച്ചാണ് പഞ്ചമി, ശ്രീകൃഷ്ണ എന്നി ബസുകളുടെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പഞ്ചമി ബസിലെ ജീവനക്കാര്‍ ഗുണ്ടകളേയും കൂട്ടി ശ്രീകൃഷ്ണയിലെ തൊഴിലാളികളെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് സി.ഐ.ടി.യു ആരോപിയ്ക്കുന്നു. എല്‍ദോസ്, ടോമി, സതീഷ്, രതീഷ് എന്നിവര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലായി. ബസ് ഉടമകള്‍ തൊഴിലാളികളെ തമ്മിലടിപ്പിയ്ക്കുന്നതിനെതിരെയായിരുന്നു സി.ഐ.ടി.യു വിണ്റ്റെ മിന്നല്‍ പണിമുടക്ക്. രാവിലെ മുതല്‍ ഇന്നലെ ബസുകള്‍ ഓടിയില്ല. പിന്നീട് സി.ഐ.ടി.യു നേതാക്കളായ വി.പി ഖാദര്‍, കെ.ഇ നൌഷാദ്, വര്‍ഗീസ്, അബൂബക്കര്‍, ജിന്ന, ടി.എന്‍ നസീര്‍ എന്നിവര്‍ പെരുമ്പാവൂറ്‍ സി.ഐ യുടെ സാന്നിദ്ധ്യത്തില്‍ ബസ് ഉടമാ സംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മണിയോടെയാണ് സമരം പിന്‍വലിച്ചത്.
സ്വകാര്യ ബസ് സ്റ്റാണ്റ്റും പരിസരവും ഗുണ്ടാവിളയാട്ടത്തിണ്റ്റെ കേന്ദ്രമായി മാറിയെന്ന് സി.ഐ.ടി.യു നേതാവ് കെ.ഇ നൌഷാദ് മംഗളത്തോട് പറഞ്ഞു. ബസ് ഉടമകളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതിന്നായി തൊഴിലാളികള്‍ പരസ്പരം ആക്രമിയ്ക്കുന്നു. ഇതിനിടയില്‍ ബലിയാടാവുന്നത് സാധാരണ തൊഴിലാളികളാണ്. ഈ സാഹചര്യത്തിലാണ് സി.ഐ.ടി.യു പ്രശ്നത്തില്‍ ഇടപെടുന്നത്. യാത്രക്കാരുമായി പോകുമ്പോള്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാന്‍ പാടില്ലെന്നതാണ് യൂണിയണ്റ്റെ പ്രധാന ആവശ്യം. അങ്ങനെയുണ്ടായാല്‍ ബസ്സിണ്റ്റെ പെര്‍മിറ്റ് റദ്ദാക്കുകയും ബസ് ഉടമകള്‍ക്കെതിരെ കേസെടുക്കുകയും വേണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നു
No comments:
Post a Comment