
26.11.2008
പെരുമ്പാവൂറ്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ കിഴില്ലം പെരുംതൃക്കോവില്‍ ക്ഷേത്രവളപ്പിലെ ഇടത്താവളം ഇക്കൊല്ലവും സജീവം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനയാണുള്ളത്. മണ്ഡലമാസത്തിണ്റ്റെ തുടക്കം മുതല്‍ നിരവധി വാഹനങ്ങളാണ് ക്ഷേത്രവളപ്പില്‍ എത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ വിശാലമായ ഹാളും ടോയ്ലെറ്റ് സൌകര്യങ്ങളും ഇവിടെ ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ക്ഷേത്രമൈതാനത്ത് വിശാലമായ പാര്‍ക്കിങ്ങ് സൌകര്യവുമുണ്ട്. അഭിഷേക ടിക്കറ്റുകളും ഇവിടെ നിന്നും ലഭിയ്ക്കും.
ആന്ധ്ര,കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള നൂറുകണക്കിന് അയ്യപ്പഭക്തരാണ് പ്രതിദിനം ഇടത്താവളത്തിണ്റ്റെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും തിരക്കുള്ളതെന്ന് ഇടത്താവളം നടത്തിപ്പിണ്റ്റെ കരാര്‍ എടുത്തിട്ടുള്ള ഉണ്ണി പറയുന്നു
No comments:
Post a Comment