15.4.2008
പെരുമ്പാവൂറ്‍: ശക്തമായ കാറ്റില്‍ വന്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് എം.സി റോഡില്‍ വാഹനഗതാഗതം സ്തംഭിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷമാണ് കീഴില്ലം പാറേത്തുമുകള്‍ പള്ളിയ്ക്ക് മുന്നില്‍ ആഞ്ഞിലി മരം കടപുഴകിയത്. മരം റോഡിന് കുറുകെ കിടന്നതോടെ ഈ വഴിയ്ക്കുള്ള വാഹന ഗതാഗതം രണ്ടുമണിക്കൂറോളം പൂര്‍ണ്ണമായി സ്തംഭിച്ചു. പെരുമ്പാവൂറ്‍, മൂവാറ്റുപുഴ ഫയര്‍യൂണിറ്റുകളും കുറുപ്പംപടി, ഹൈവേ പോലീസും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
No comments:
Post a Comment