പെരുമ്പാവൂറ്‍: ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന പരി.പാത്രിയര്‍ക്കീസ് ബാവയെ വരവേല്‍ക്കാന്‍ അല്ലപ്ര സെണ്റ്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയൊരുങ്ങുന്നു. ഇതിനു പുറമെ തുലാം ഒന്നാം തീയതി പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു വേണ്ടി നാല്‍പ്പതു ലക്ഷം രൂപ മുടക്കി 25000 പേര്‍ക്ക് ഇരിയ്ക്കാവുന്ന പന്തലാണ് നിര്‍മ്മിയ്ക്കുന്നത്. ചടങ്ങില്‍ എത്തുന്നവരുടെ സൌക്യര്യാര്‍ത്ഥം വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുടക്കുന്ന അത്രതന്നെ തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കുമെന്നും പള്ളി ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ പള്ളി വികാരി ഫാ. ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീ.യല്‍ദോ ഏല്യാസ് തോമ്പ്ര, എ.കെ യാക്കോബ് എടക്കുടി, പബ്ളിസിറ്റി കണ്‍വീനര്‍മാരായ ജെയിംസ് ജേക്കബ്, സാജന്‍ ജോയി, ബിജു പി.ബി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment