1.6.2008
പെരുമ്പാവൂറ്‍: എം.സി റോഡില്‍ വിവാഹ വാഹനം മറിഞ്ഞ് ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശ്ശേരി പുതുപ്പറമ്പന്‍ വത്സമ്മ ചാക്കോച്ചന്‍ , മാന്നാനം പുതിയപറമ്പില്‍ സ്കറിയ പി.എം , അമയന്നൂറ്‍ പുതിയേടം റെജി ജേക്കബ് , അയര്‍കുന്നം കാരാട്ടില്ലം എല്‍സമ്മ , ത്രേസ്യാമ്മ , വര്‍ക്കി , വര്‍ക്കി ജോസഫ് , കോട്ടയം പുല്ലാട്ട് സണ്ണി പി.വി , വെട്ടിമുകള്‍ കിഴക്കേച്ചിറമുകള്‍ ജോസഫ് വി.പി , ലിസമ്മ ജോസഫ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കീഴില്ലം പറത്തുവയലില്‍ ആശുപത്രിയ്ക്കടുത്തായിരുന്നു അപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന സുമോ ആണ് മറിഞ്ഞത്. മഴയില്‍ തെന്നിക്കിടന്ന റോഡില്‍ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുമറിച്ച ശേഷം ഒരു വീടിണ്റ്റെ മതില്‍ തകര്‍ത്ത് മറിയുകയായിരുന്നു. പരുക്കേറ്റവരെ പെരുമ്പാവൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്കറിയ, എല്‍സമ്മ എന്നിവരുടെ നില ഗുരുതരമാണ്.
No comments:
Post a Comment