Thursday, November 27, 2008

കേരള ഫീഡ്സ്‌ പ്രതിക്കൂട്ടില്‍

22.07.2008

കാലിത്തീറ്റയില്ല: ക്ഷീരസംഘങ്ങള്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂറ്‍: കൃത്യമായി കാലിത്തീറ്റ വിതരണം ചെയ്യാന്‍ കഴിയാതെ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ ഒന്നരമാസമായി വലയുന്നു. പല സംഘങ്ങളിലും സംഭരിച്ച കാലിത്തീറ്റ ഇതിനോടകം കാലിയായി കഴിഞ്ഞു.

യഥാസമയം കാലിത്തീറ്റ എത്തിച്ചു നല്‍കേണ്ട കേരളാ ഫീഡ്സിണ്റ്റെ അനാസ്ഥയാണിതിനു കാരണമെന്ന്‌ ആപ്കോസ്‌ ഭാരവാഹികള്‍ ആരോപിച്ചു. ക്ഷീരസംഘങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സില്‍ നിന്നും കാലിത്തീറ്റയെടുക്കണമെന്നാണ്‌ വ്യവസ്ഥ. ഇതിനു വേണ്ടി സംഘങ്ങള്‍ മുന്‍കൂറ്‍ പണം നല്‍കേണ്ടതുണ്ട്‌. അതനുസരിച്ച്‌ രണ്ടുമാസം മുമ്പ്‌ ഡിമാണ്റ്റ്‌ ഡ്രാഫ്റ്റ്‌ എടുത്ത്‌ നല്‍കിയ സംഘങ്ങള്‍ക്കുപോലും ഇനിയും കാലിത്തീറ്റ എത്തിച്ചു നല്‍കാന്‍ കേരളാ ഫീഡ്സിനായിട്ടില്ല. ഓഫീസില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടി കിട്ടാറില്ലെന്ന്‌ വിവിധ സംഘം ഭാരവാഹികള്‍ പറയുന്നു. സംഘങ്ങളില്‍ സംഭരിച്ച കാലിതീറ്റ തീര്‍ന്നതോടെ കന്നുകാലികള്‍ പട്ടിണിയിലായ മട്ടാണ്‌. മറ്റ്‌ കാലിത്തീറ്റകള്‍ എടുത്ത്‌ വിതരണം ചെയ്താല്‍ അത്‌ കേരളാ ഫീഡ്സുമായുള്ള കരാറിണ്റ്റെ ലംഘനമാകും. അതുകൊണ്ട്‌ അതിന്‌ സംഘങ്ങള്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ പുറത്തുനിന്ന്‌ വലിയ വിലയ്ക്ക്‌ കാലിത്തീറ്റ വാങ്ങി നല്‍കേണ്ട ഗതികേടിലാണ്‌ ക്ഷീരകര്‍ഷകര്‍.

അതുകൊണ്ടുതന്നെ കന്നുകാലികളുമായി കേരളാ ഫീഡ്സ്‌ ഓഫീസിലെത്തി സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ ഒരുപറ്റം കര്‍ഷകര്‍. പണം മുന്‍കൂറ്‍ അടച്ച ക്ഷീരസംഘങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ വെട്ടിലായിരിയ്ക്കുകയാണ്‌. കേരളാ ഫീഡ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്‌ പ്രതിസന്ധിയ്ക്ക്‌ കാരണമെന്ന്‌ കരുതുന്നവരുണ്ട്‌. വിതരണത്തിലുണ്ടായ പ്രതിസന്ധിയ്ക്കു പുറമെ കാലിത്തീറ്റയുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിയ്ക്കാത്തതും എതിര്‍പ്പിന്നിടയാക്കിയിരിയ്ക്കുന്നു. എന്തായാലും കേരളാ ഫീഡ്സിന്‌ എതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ ആപ്കോസ്‌ പ്രസിഡണ്റ്റ്‌ പി.സി കുര്യക്കോസ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ കെ.കെ വര്‍ക്കി, സെക്രട്ടറി വി.എം ജോര്‍ജ്‌ എന്നിവര്‍ വ്യക്തമാക്കി.

No comments: