Thursday, November 27, 2008

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി വികസനത്തിന്‌ രണ്ടുകോടി അനുവദിയ്ക്കുമെന്ന്‌ മന്ത്രി ശ്രീമതി ടീച്ചര്‍

22.9.2008

ആധുനിക ലാബ്‌ തുടങ്ങും

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രി വികസനത്തിനായി രണ്ടുകോടി രൂപ അനുവദിയ്ക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി ടീച്ചര്‍.

പ്രാരംഭ നടപടികള്‍ക്കായി 75 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാവിലെ ‌ ആശുപത്രിയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്നിടയിലായിരുന്നു പ്രഖ്യാപനം. എം.ആര്‍.ഐ- സി.ടി സ്കാന്‍ സൌകര്യങ്ങളുള്ള ആധുനിക ലാബ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഒഴിവുണ്ടായിരുന്ന സര്‍ജണ്റ്റെ തസ്തികയില്‍ അടിയന്തിര നിയമനത്തിന്‌ ഉത്തരവിട്ട മന്ത്രി ഒഴിവുള്ള മറ്റ്‌ മുഴുവന്‍ തസ്തികകളിലും എത്രയും പെട്ടെന്ന്‌ താത്കാലിക നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. ആശുപത്രി വളപ്പില്‍ പരിശോധന നടത്തിയ ശ്രീമതി ടീച്ചര്‍ ഇവിടെ ആവശ്യത്തിലധികം കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ഉപയോഗിയ്ക്കാന്‍ കഴിയാത്തവയാണെന്ന്‌ നിരീക്ഷിച്ചു. വിജിലന്‍സ്‌ കേസു നില നിലനില്‍ക്കുന്ന പ്രധാന ബ്ളോക്കിണ്റ്റേയും പ്രസവ വാര്‍ഡിണ്റ്റേയും മുകള്‍ നിലകള്‍ കേസു തീരുന്ന മുറയ്ക്ക്‌ നവീകരിയ്ക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

No comments: