Tuesday, November 25, 2008

കോടനാട്‌ ആനക്കളരിയുടെ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുമെന്ന്‌ മന്ത്രി


6.1.2008

പെരുമ്പാവൂറ്‍: കോടനാട്‌ ആനക്കളരിയുടെ പാരമ്പര്യവും ആഭിജാത്യവും കാത്തു സൂക്ഷിയ്ക്കുമെന്ന്‌ മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു.

മാസങ്ങള്‍ക്കുള്ളില്‍ മൂന്നു കുട്ടിയാനകള്‍ ചെരിഞ്ഞതിനെ തുടര്‍ന്ന്‌ ഇന്നലെ കോടനാട്‌ സന്ദര്‍ശിച്ച മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ റിപ്പേര്‍ട്ടും വന്നതിന്‌ ശേഷമേ കുട്ടിയാനകളുടെ മരണത്തെപ്പറ്റി എന്തെങ്കിലും പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാവിലെ എത്തിയ മന്ത്രി ഒന്നര മണിക്കൂറിന്‌ ശേഷമാണ്‌ മടങ്ങിയത്‌. ഫോറസ്റ്റ്‌ വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയുമായി മന്ത്രി വിശദമായി സംസാരിച്ചു. ജീവനക്കാരുടെ അശ്രദ്ധയോ വൃത്തിയില്ലായ്മയോ ആണ്‌ ആനക്കുട്ടികളുടെ ജീവന്‍ അപായപ്പെടുത്തിയതെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ മന്ത്രി അവിടെയെത്തിയ നാട്ടുകാര്‍ക്ക്‌ ഉറപ്പുകൊടത്തു. സി.സി എഫ്‌ വി.എ സൂട്ടി, മലയാറ്റൂറ്‍ ഡി.എഫ്‌.ഒ എന്‍ സുധീര്‍, റേഞ്ച്‌ ഓഫീസര്‍ വി.ശശി എന്നിവരും മന്ത്രിയ്ക്ക്‌ ഒപ്പമുണ്ടായിരുന്നു

No comments: