Thursday, November 27, 2008

പെരുമ്പാവൂര്‍-മേയ്ക്കപ്പാല റൂട്ടില്‍ മൂന്നാം ദിവസവും സര്‍വ്വീസ്‌ മുടങ്ങി

14.7.2008

അമിതമായി നിരക്ക്‌ കൂട്ടി

നാട്ടുകാര്‍ ബസ്‌ തടഞ്ഞു

പെരുമ്പാവൂറ്‍: അമിതമായി നിരക്കുകൂട്ടിയതിനെ തുടര്‍ന്ന്‌ പെരുമ്പാവൂര്‍-മേയ്ക്കപ്പാല റൂട്ടില്‍ ഞായറാഴ്ച യാത്രക്കാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. ബസ്‌ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകാത്തതിനാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസ്‌ മുടങ്ങി.

കോലഞ്ചേരി, ചോറ്റാനിക്കര, അങ്കമാലി, ആലുവ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സ്വകാര്യ ബസ്‌ സര്‍വ്വീസുകളും ഒരു കെ.എസ്‌.ആര്‍.ടി സി ബസ്‌ സര്‍വ്വീസുമാണ്‌ ഈ റൂട്ടിലുള്ളത്‌. നിരക്ക്‌ വര്‍ദ്ധനയെ തുടര്‍ന്ന്‌ കെ.എസ്‌ .ആര്‍.ടി.സി ആറു രൂപയായിരുന്നത്‌ ഏഴു രൂപയായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സ്വകാര്യ ബസ്‌ ഉടമകള്‍ ഒറ്റയടിയ്ക്ക്‌ 2.50 രൂപയുടെ വര്‍ദ്ധനയാണ്‌ നടപ്പാക്കിയത്‌. ഇത്‌ യാത്രക്കാര്‍ അംഗീകരിച്ചില്ല. ഈ നിരക്ക്‌ വാങ്ങി സര്‍വ്വീസ്‌ നടത്താന്‍ അനുവദിയ്ക്കില്ലെന്ന നിലപാട്‌ യാത്രക്കാര്‍ കൈക്കൊണ്ടതോടെ ബസ്‌ ഉടമകള്‍ക്ക്‌ സര്‍വ്വീസ്‌ നിര്‍ത്തിവയ്ക്കേണ്ടി വന്നു.

ഇന്നലെ കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ ഇത്‌ സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്ക്‌ തയ്യാറായില്ല. ഏഴു രൂപ അമ്പതു പൈസ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബസ്സുടമകള്‍ തയ്യാറായെങ്കിലും യാത്രക്കാര്‍ അത്‌ അംഗീകരിച്ചില്ല. അതുകൊണ്ട്‌ തന്നെ ഇന്നും വര്‍വ്വീസ്‌ നടക്കാന്‍ സാദ്ധ്യതയില്ല. ബസ്‌ സര്‍വ്വീസ്‌ മുടങ്ങിയതോടെ ഈ പ്രദേശത്തുള്ളവര്‍ ബുദ്ധിമുട്ടിലായിരിയ്ക്കുകയാണ്‌. ജോലിയ്ക്ക്‌ പോകുന്നവരും ഓടയ്ക്കാലി, കുറുപ്പംപടി, കോട്ടപ്പടി സ്കൂളുകളിലും വിവിധ കോളജുകളിലും പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളും ബസില്ലാത്തതിനാല്‍ വലയുകയാണ്‌. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ട്‌ പ്രശ്നം പരിഹരിയ്ക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

No comments: