29.2.2008
പെരുമ്പാവൂറ്‍: ഇന്നലെ നടന്ന നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വോട്ടുകളില്‍ ഒന്ന് അസാധുവായി.
അത് പാര്‍ട്ടി വിപ്പും മുതിര്‍ന്ന നേതാവുമായ ടി.വി പത്മനാഭണ്റ്റേതായിരുന്നുവെന്നതാണ് പ്രത്യേകത. വോട്ടെടുപ്പില്‍ മുന്നണിയില്‍ പെട്ട ആരെങ്കിലും വിട്ടുനില്‍ക്കുകയോ എതിര്‍കക്ഷിയ്ക്ക് വോട്ടു ചെയ്യുകയോ മനപൂര്‍വ്വം അസാധുവാക്കുകയോ ചെയ്താല്‍ നടപടി എടുക്കേണ്ടയാളാണ് വിപ്പ്. ആ സ്ഥാനം വഹിയ്ക്കുന്ന ആളുടെ വോട്ടുതന്നെ അസാധുവായതാണ് എല്‍.ഡി.എഫില്‍ ഞെട്ടലുണ്ടാക്കിയത്. ഇത് കയ്യബദ്ധമാണെന്നാണ് കൌണ്‍സിലറുടെ വിശദീകരണം. എന്നാല്‍ അതങ്ങനെയല്ലെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്.
No comments:
Post a Comment