2.7.2008
പെരുമ്പാവൂറ്‍: ജില്ലാ പഞ്ചായത്ത് രായമംഗലം ഡിവിഷനിലെ ഓടയ്ക്കാലി വൊക്കേഷനല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളിന് 60 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ അറിയിച്ചു.
ലാബ് കെട്ടിടം പണിയുന്നതിന് 36ലക്ഷം, ലാബിലേയ്ക്ക് ഫര്‍ണീച്ചര്‍ വാങ്ങാന്‍ 6 ലക്ഷം, മറ്റു സാധനങ്ങള്‍ വാങ്ങാന്‍ 18 ലക്ഷം എന്നിങ്ങനെ തുക വിനിയോഗിയ്ക്കും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും.
No comments:
Post a Comment