4.4.2008
പത്തുവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍
പെരുമ്പാവൂറ്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക പ്രമേയം വഴി മണ്ണെടുപ്പ് നിരോധിച്ച വെങ്ങോലയില്‍ ഇന്നലെ നടന്ന അനധികൃത മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു. ഒരു ജെ.സി.ബിയും 9 ടിപ്പറുകളുമടക്കം 10 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലായി. ഇന്നലെ രാവിലെ ണ് നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞ് പോലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തിയത് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ്. അവിടെ വച്ചുതന്നെ വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ പോലീസ് നടത്തിയ ശ്രമം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒടുവില്‍ പോലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നെടുമല, കൊണ്ടോട്ടിമല, ഓണംവേലി, ചുണ്ടമല, കൊള്ളിമോളം തുടങ്ങിയ ഇടങ്ങളിലാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. ഇതില്‍ ചുണ്ടമലയിലെ മണ്ണെടുപ്പിനെതിരെ മുമ്പ് സി.പി.എം രംഗത്ത് വന്നിരുന്നു. മണ്ണുമാഫിയ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതിനും വല്ലാര്‍പ്പാടം പദ്ധതിയുടേയും മറ്റും മറവില്‍ മണ്ണ് മാറ്റുന്നതിനും എതിരെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളും രംഗത്തുവന്നു.
എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ എം.പി സന്തോഷിണ്റ്റെ സഹോദരണ്റ്റെ ഉടമസ്ഥതയിലുള്ള മണ്ണുവണ്ടി പോലീസ് പിടിയിലായി. പിടിച്ചെടുത്ത വാഹനം സി.പി.എം നേതാവിണ്റ്റേതാണന്നറിഞ്ഞതോടെ കേസെടുക്കാതെ വിട്ടയയ്ക്കാനുള്ള നീക്കമുണ്ടായിരുന്നു. വണ്ടി പിടിച്ചെടുത്തതും വാഹന നമ്പര്‍, ഉടമസ്ഥണ്റ്റെ പേര് എന്നി വിവരങ്ങളും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടായി. രാവിലെ ഒമ്പതിനു മുമ്പ് പിടിച്ചെടുത്ത ഈ വാഹനത്തിണ്റ്റെ കേസെടുക്കാന്‍ ഏറെ വൈകുകയുംചെയ്തു. ഇതു വലിയ വിവാദമായി. ഇതേതുടര്‍ന്നാണ് സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി മണ്ണെടുപ്പിനെതിരെ പ്രമേയം പാസാക്കേണ്ടി വന്നത്.
എന്നാല്‍ ഇന്നലെ നടന്ന വന്‍തോതിലുള്ള മണ്ണെടുപ്പും ചില സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്റ്റ് വി.എം ഹംസ, ഡി.സി.സി അംഗം കെ.എസ് കുഞ്ഞുമുഹമ്മദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് എം.കെ ഖാലിദ്, പഞ്ചായത്ത് അംഗം ജോയി ചെറിയാന്‍, ജോജി ജേക്കബ്, എം.കെ മൈതീന്‍കുഞ്ഞ്, കര്‍ഷക കോണ്‍ഗ്രസ് നേതാവ് എം.പി കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ മണ്ണെടുപ്പ് തടഞ്ഞത്. അനധികൃത മണ്ണെടുപ്പിനെതിരെ എം.എം റോഡ് ഉപരോധിയ്ക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
No comments:
Post a Comment