29.5.2008
പെരുമ്പാവൂറ്‍: പണി പൂര്‍ത്തിയാകാത്ത റോഡിനും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിണ്റ്റെ തണ്ടികയില്‍ തുടങ്ങുന്ന കുടുംമ്പക്ഷേമ കേന്ദ്രത്തിനും ഇന്ന് ഉദ്ഘാടനം.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ടാറിങ്ങ് പൂര്‍ത്തിയാകാത്ത പട്ടാല്‍പ്പാറ-അയ്മുറി റോഡും ധൃതഗതിയില്‍ തട്ടിക്കൂട്ടിയ കുടുംമ്പ ക്ഷേമകേന്ദ്രവും സാജുപോള്‍ എം.എല്‍.എ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ ഉദ്ഘാടന തട്ടിപ്പില്‍ പ്രതിക്ഷേധിച്ച് കിഴക്കേ അയ്മുറി കോണ്‍ഗ്രസ് വാര്‍ഡുകമ്മിറ്റി ഇന്ന് കരിദിനം ആചരിയ്ക്കും.
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുണ്ടായിരുന്ന റോഡാണ് ഇത്. റോഡ് മോശമായതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള സര്‍വ്വീസ് നിര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇവിടെ ടാറിങ്ങ് ജോലികള്‍ തുടങ്ങിയത്. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ് നടക്കുന്ന ഉദ്ഘാടനം വിവാദമാവുകയാണ്. കിഴക്കേ അയ്മുറി പഴയ വായനശാലാ ഗ്രൌണ്ടില്‍ തുടങ്ങാനിരുന്ന കുടുംബ ക്ഷേമകേന്ദ്രമാണ് ഇപ്പോള്‍ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടില്‍ തുടങ്ങുന്നത്. സര്‍ക്കാര്‍ ഭൂമി കണ്ടെത്തി ഫണ്ടും അനുവദിച്ചിട്ട് നാളുകളായി. എന്നാല്‍ ഈ ഭൂമി ചില സ്വകാര്യവ്യക്തികള്‍ കയ്യേറി. കയ്യേറ്റം ഒഴിപ്പിയ്ക്കുന്നതിനു പകരം കുടുംബക്ഷേമ കേന്ദ്രം കാവുംപുറത്തേയ്ക്ക് മാറ്റാനായിരുന്നു ശ്രമം. ഈ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടന്നാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ തന്നെ സ്ഥാപനം തുടങ്ങി പ്രശ്നം പരിഹരിയ്ക്കുന്നത്.
No comments:
Post a Comment