5.1.2008
പെരുമ്പാവൂറ്‍: കൂടാലപ്പാട് സെണ്റ്റ് ജോര്‍ജ് ദേവാലയത്തില്‍ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് തുടങ്ങും. രാവിലെ പതാകപ്രയാണം ചേരാനല്ലൂറ്‍ പള്ളിയില്‍ ഫാ.ജോസഫ് പാറപ്പുറവും വല്ലം പള്ളിയില്‍ ഫാ.പോള്‍ കവലക്കാട്ടും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എര്‍ണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ തോമസ് ചാക്യാത്ത് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും.
പിന്നീട് അന്‍പതു വര്‍ഷങ്ങളുടെ ഓര്‍മ്മയ്ക്കായി അമ്പതു തിരികളുള്ള നിലവിളക്കില്‍ തെരഞ്ഞെടുക്കപ്പെട്ട അമ്പതുപേര്‍ തിരി തെളിയ്ക്കും. ആഘോഷങ്ങളുടെ നടത്തിപ്പിനായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മുഖ്യരക്ഷാധികാരിയായും മാര്‍ തോമസ് ചാക്യാത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് രക്ഷാധികാരിമാരായും സ്വാഗതസംഘം രൂപീകരിച്ചു. ഫാ.ജോണ്‍ അനിയാടന്‍ (ചെയര്‍മാന്‍), ഫാ.സെബാസ്റ്റ്യന്‍ പാനാംപുഴ, സിസ്റ്റര്‍ ലൈസ (വൈസ് ചെയര്‍മാന്‍മാര്‍), സാബു ആണ്റ്റണി പള്ളിയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ.വര്‍ഗീസ് മൂലന്‍, കൊച്ചുറാണി പവിയാനോസ് (ജോയിണ്റ്റ് കണ്‍വീനര്‍മാര്‍) സെബി ഇഞ്ചപ്പറമ്പില്‍ (ജനറല്‍ സെക്രട്ടറി), ടി.ആര്‍ പൌലോസ് തോട്ടങ്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രോഗിസഹായപദ്ധതികള്‍, വിവാഹ ധനസഹായം, ഭവനനിര്‍മ്മാണസഹായം, ജൂബിലി സ്മാരക പാരിഷ് ഹാള്‍ നിര്‍മ്മാണം, സീനിയര്‍ സിറ്റിസണ്‍ മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
No comments:
Post a Comment