Wednesday, November 26, 2008

രായമംഗലം ഡിവിഷനില്‍ മൂന്നുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍

9.4.2008

പെരുമ്പാവൂറ്‍: ജില്ലാപഞ്ചായത്ത്‌ രായമംഗലം ഡിവിഷനില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി രൂപ അനുവദിച്ചതായി ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ അറിയിച്ചു.

വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തിലെ നെടുങ്ങപ്ര ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയ്ക്ക്‌ രൂപയുണ്ട്‌. രായമംഗലം പഞ്ചായത്തിലെ കീഴില്ലം അറുന്നൂറ്റാറ്‌ കോളനി , പീച്ചനാംമുഗള്‍ , പുല്ലുവഴി ഗിരി കോളനി , വായ്ക്കര എന്നി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതികള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്‌.

അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ പുന്നയം ലക്ഷംവീട്‌ സമഗ്രവികസനത്തിന്‌ ഏക്കുന്നം എസ്‌.സി ശ്മശാനത്തിന്‌ അനുവദിച്ചു. വേങ്ങൂറ്‍ പഞ്ചായത്തിലെ പുള്ളിപ്പറമ്പ്‌ പട്ടികജാതി കോളനിയുടെ സമഗ്രവികസനത്തിന്‌ രൂപ നല്‍കും. വക്കുവള്ളി , പുലിയെണ്ണിപ്പാറ , ചൂരത്തോട്‌ പട്ടികജാതി ശ്മശാനങ്ങള്‍ക്കും കൊമ്പനാട്‌ പട്ടികജാതി സംഘം കെട്ടിടം , വക്കുവള്ളി കമ്മ്യൂണിറ്റി ഹാള്‍ എന്നിവയ്ക്കും ധനസഹായമുണ്ട്‌. മേതല ടാഗോര്‍ ലൈബ്രറി, വളയന്‍ചിറങ്ങര വായനശാല, പുല്ലുവഴി പബ്ളിക്‌ ലൈബ്രറി, ക്രാരിയേലി അപ്പോളോ ലൈബ്രറി, വേങ്ങൂറ്‍ കനാല്‍ പാലം വായനശാല എന്നിവയ്ക്ക്‌ പുസ്തകം വാങ്ങാന്‍ രൂപ നല്‍കും.

അശമന്നൂറ്‍, വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തുളിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക്‌ ഗ്രാണ്റ്റ്‌ നല്‍കും. കല്ലില്‍, ഓടയ്ക്കാലി സ്കൂളുകള്‍ക്കും കുറുപ്പംപടി ഡയറ്റിനും ഫര്‍ണീച്ചര്‍ ഗ്രാണ്റ്റ്‌ നല്‍കും. കൂടാതെ ഡയറ്റിന്‌ മഴവെള്ള സംഭരണിയ്ക്ക്‌ ധനസഹായം നല്‍കും. കല്ലില്‍ സ്കൂളിനും ഓടയ്ക്കാലി സ്കൂളിനും ഓഫീസ്‌ ആഴശ്യങ്ങള്‍ക്കായി പണം നല്‍കും. ജയകേരളം, കീണില്ലം, വേങ്ങൂറ്‍, ക്രാരിയേലി ,കുറുപ്പംപടി, ഓടയ്ക്കാലി, മേതല സ്കൂളുകള്‍ക്ക്‌ വിജയശതമാനം മെച്ചപ്പെടുത്താനായി രൂപ നല്‍കും. കീഴില്ലം, പുള്ളുവഴി സ്കൂളുകളിലെ പട്ടികജാതി കുട്ടികള്‍ക്കായി സഹായമുണ്ടാവും.

വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തിലെ പൊങ്ങന്‍ചുവട്‌ ആദിവാസി കോളനിയില്‍ സോളാര്‍ പവര്‍ വഴി കുടിവെള്ളമെത്തിയ്ക്കും. വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച്‌ രായമംഗലം, അശമന്നൂറ്‍, വേങ്ങൂറ്‍ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിയ്ക്കാന്‍ ഒരുകോടി യോളം മുടക്കും. പുല്ലുവഴി-ഇരിങ്ങോള്‍ റോഡ്‌ , മലമുറി ലിംഗ്‌ റോഡ്‌ , വായ്ക്കരക്കാവ്‌ റോഡ്‌ എന്നിവയ്ക്കും പണമഉണ്ട്‌

No comments: