Tuesday, November 25, 2008

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഇന്ന്‌ രാജി വച്ചേയ്ക്കും; ഇല്ലെങ്കില്‍ നാളെ അവിശ്വാസം

6.1.2008

പെരുമ്പാവൂറ്‍: ഡി.സി.സി പ്രസിഡണ്റ്റിണ്റ്റെ അന്ത്യശാസനത്തെ തുടര്‍ന്ന്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.കെ.എസ്‌ ഫാത്തിമാബീവി ഇന്ന്‌ രാജിവച്ചേക്കും. അതുണ്ടായില്ലെങ്കില്‍ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ്‌ യു.ഡി.എഫിണ്റ്റെ തീരുമാനം.

മുന്‍ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസത്തിലേറെയുള്ളപ്പോഴാണ്‌ ഡി.സി.സി പ്രസിഡണ്റ്റ്‌ ചെയര്‍പേഴ്സണ്റ്റെ രാജി ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌. ചെയര്‍പേഴ്സണ്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല, ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, സ്വന്തം കക്ഷിയില്‍പ്പെട്ട കൌണ്‍സിലര്‍മാരെ പോലും അംഗീകരിയ്ക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ്‌ ഡോ.ഫാത്തിമാ ബീവിയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌.

മാസങ്ങള്‍ക്കു മുമ്പുതന്നെ ഇവരെ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന ആവശ്യം യു.ഡി.എഫിനുള്ളില്‍ ഉയര്‍ന്നിരുന്നു. ഡിസംബര്‍ 31-നകം രാജി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌ കഴിഞ്ഞമാസം കത്തു നല്‍കിയെങ്കിലും ഫാത്തിമാ ബീവി അതിന്‌ മറുപടി കൊടുക്കാന്‍ പോലും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ്‌ വി.ജെ പൌലോസിണ്റ്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന ബ്ളോക്ക്‌, മണ്ഡലം ഭാരവാഹികളുടെ യോഗം ഇവര്‍ക്ക്‌ അന്ത്യശാസനം നല്‍കാന്‍ തീരുമാനമെടുത്തത്‌. രാജി വയ്ക്കുന്നില്ലെങ്കില്‍ നാളെ അവിശ്വാസം കൊണ്ടുവരാന്‍ ജില്ലാ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്‌ എന്ന്‌ മുനിസിപ്പല്‍ പാര്‍ലമെണ്റ്ററി പാര്‍ട്ടി നേതാവ്‌ സി.കെ അബ്ദുള്ള പറഞ്ഞു.

ചിലരുടെ താത്പര്യങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാവത്തതാണ്‌ തനിയ്ക്ക്‌ എതിരെയുള്ള നീക്കങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഡോ.ഫാത്തിമാ ബീവി മുമ്പ്‌ ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങളാണ്‌ തന്നെ തെരഞ്ഞെടുത്തത്‌ എന്നും കാലാവധി പൂര്‍ത്തിയാകാതെ താന്‍ സ്ഥാനം ഒഴിയില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്‌. തണ്റ്റെ തീരുമാനം അറിയിയ്ക്കാന്‍ ഇന്ന്‌ ചെയര്‍പേഴ്സണ്‍ പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും പിന്നീടത്‌ മാറ്റിവച്ചതായി അറിയിയ്ക്കുകയായിരുന്നു. ഇത്‌ പാര്‍ട്ടി നിര്‍ദേശം അംഗീകരിയ്ക്കാനുള്ള തീരുമാനത്തിണ്റ്റെ ഭാഗമാണെന്ന്‌ കരുതുന്നവരുണ്ട്‌.

No comments: