Wednesday, November 26, 2008

പെരിയാര്‍ തീരം ഇടിയുന്നു; ജനം ഭീതിയില്‍

11.4.2008

കെട്ടി സംരക്ഷിയ്ക്കുന്നില്ല

പെരുമ്പാവൂറ്‍: മഴ തുടര്‍ച്ചയായതോടെ പെരിയാറിണ്റ്റെ തീരം വന്‍തോതില്‍ ഇടിയുന്നു. ജനം ആശങ്കയിലായിട്ടും പുഴയുടെ തീരം കെട്ടി സംരക്ഷിയ്ക്കുന്നതിന്നാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു.

കാലടി ശ്രീശങ്കര പാലത്തിന്‌ സമീപമുള്ള ഒക്കല്‍ പഞ്ചായത്തിലാണ്‌ കൂടുതിലായി തീരം ഇടിയുന്നത്‌. ഇഞ്ചിപ്പറമ്പില്‍ ഇ.വി ജോര്‍ജിണ്റ്റെ പുരയിടം പുഴയിലേയ്ക്ക്‌ ഇടിഞ്ഞ്‌ തേക്ക്‌, മഹാഗണി തുടങ്ങിയ വന്‍മരങ്ങളാണ്‌ പുഴയിലൊഴുകിപ്പോയത്‌. പുഴയോട്‌ ചേര്‍ന്ന്‌ വീടുകളുള്ളവരുടെ ജീവന്‍ പോലും അപകടത്തിലാണ്‌.

ഈ പ്രദേശത്ത്‌ പുഴയുടെ തീരം കെട്ടി സംരക്ഷിയ്ക്കണമെന്നത്‌ നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്‌. ഇത്‌ സംബന്ധിച്ച്‌ ജലവിഭവ മന്ത്രി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക്‌ നല്‍കിയ പരാതികള്‍ക്ക്‌ പോലും പാഴായി. മുമ്പ്‌ പഞ്ചായത്ത്‌ ഭരണസമിതി തീരം കെട്ടി സംരക്ഷിയ്ക്കണമെന്ന്‌ ഉന്നതാധികാരികളോട്‌ പ്രമേയം വഴി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ആലുവ താലൂക്കില്‍പെട്ട കാലടിയില്‍ പെരിയാര്‍തീരം കെട്ടിസെരക്ഷിയ്ക്കാന്‍ വന്‍തുക അനുവദിച്ചപ്പോഴും ഈ പ്രദേശത്തേയ്ക്ക്‌ പണം ലഭിച്ചില്ല. മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പില്‍ നിന്നും മറ്റും ഇത്തരം ആവശ്യങ്ങള്‍ക്ക്‌ ഫണ്ട്‌ ലഭിയ്ക്കുമെങ്കിലും അത്‌ വാങ്ങിയെടുക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കുന്നില്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

No comments: