Thursday, November 27, 2008

കവര്‍ച്ചയ്ക്കിടയില്‍ ഗൃഹനാഥനെ കുത്തി പരുക്കേല്‍പിച്ചു

26.11.2008

പെരുമ്പാവൂറ്‍: മൂന്നംഗ സംഘം വീടുകുത്തിത്തുറന്ന്‌ കവര്‍ച്ച നടത്തുന്നതിന്നിടയില്‍ ഗൃഹനാഥന്‌ പരുക്കേറ്റു.

പാറപ്പുറം പള്ളിപ്പറമ്പില്‍ പരീതിനാണ്‌ പരുക്കേറ്റത്‌. ഇന്നലെ പുലര്‍ച്ചെ 1-നാണ്‌ പരീതിണ്റ്റെ വീടിണ്റ്റെ പിന്നിലെ വര്‍ക്ക ഏരിയായുടെ ഗ്രില്ല്‌ മുറിച്ച്‌ മോഷ്ടാക്കള്‍ അകത്തുകടന്നത്‌. പരീതിണ്റ്റെ ഉറങ്ങിക്കിടന്ന ഉമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചു പവണ്റ്റെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ വൃദ്ധ ഉണര്‍ന്ന്‌ ബഹളം വച്ചു. ഓടിയേത്തിയ പരീതിനെ കത്തികൊണ്ട്‌ പരുക്കേല്‍പിച്ച ശേഷം മോഷ്ടാക്കളിലൊരാള്‍ ഇറങ്ങിയോടി. ഇതേ സമയം വീടിന്ന്‌ അകത്തുണ്ടായിരുന്ന മറ്റൊരാള്‍ പരീതിണ്റ്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന രണ്ടു പവണ്റ്റെ മാല പറിച്ചെടുത്ത്‌ ഓടുകയും ചെയ്തു. പെരുമ്പാവൂറ്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്‌.

No comments: