4.7.2008
പെരുമ്പാവൂറ്‍: നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ സി.പി.എം ടൌണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.മണിയെ സ്ഥാനത്തുനിന്ന് പുറത്താക്കി.
തന്നിഷ്ട പ്രകാരം പ്രവര്‍ത്തിച്ചതും അധികാരദുര്‍വിനിയോഗം കാട്ടിയതുമാണ് മണിയ്ക്ക് വിനയായത്. കല എന്ന സാംസ്കാരിക സംഘടനയുടെ, ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോട് ആലോചിയ്ക്കാതെ മത്സരിച്ചതാണ് പുറത്താക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.
എന്നാല്‍ മണിയുടെ പ്രവര്‍ത്തനങ്ങള്‍ കുറേക്കാലമായി പാര്‍ട്ടിയ്ക്ക് അകത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ടൌണിലെ ലോക്കല്‍ കമ്മിറ്റി രണ്ടായതുള്‍പ്പടെ പല പ്രശ്നങ്ങള്‍ക്കും കാരണം മണിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കഴിഞ്ഞദിവസം പെരുമ്പാവൂറ്‍ ട്രാഫിക് എസ്.ഐയുമായി ടൌണിലുണ്ടായ വാക്കേറ്റവും അതേ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയതും സ്ഥാനത്തിന് ചേരാത്ത പക്വത കുറവായി പാര്‍ട്ടി നേതൃത്വത്തില്‍ പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധിയായ ഒരു യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതും മുമ്പ് പത്രവാര്‍ത്തയായിരുന്നു. നാലുപതിറ്റാണ്ടായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിയ്ക്കുന്ന മണി 18 വര്‍ഷമായി അധികാരത്തിലുണ്ട്. വിളാവത്ത് അമ്പലത്തിണ്റ്റെ പേരില്‍ സ്വന്തം വീട്ടിലേയ്ക്ക് റോഡ് നിര്‍മ്മിച്ചതുള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങളും മണിയ്ക്കെതിരെയുണ്ട്. എന്തായാലും മണിയ്ക്കെതിരെയുള്ള നടപടിയെ പാര്‍ട്ടിയ്ക്കുള്ളിലെ ശുദ്ധികലശമായാണ് പലരും കാണുന്നത്.
No comments:
Post a Comment