Wednesday, November 26, 2008

പെരുമ്പാവൂരില്‍ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

8.4.2008

വീടുകള്‍ തകര്‍ന്നു

പെരുമ്പാവൂറ്‍: മേഖലയില്‍ തിങ്കളാഴ്ച വീശിയ അതിശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശം. മരങ്ങള്‍ കടപുഴകി വീണ്‌ പല വീടുകള്‍ക്കും ഭാഗികമായി കേടുപാടുകളുണ്ടായി. പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

കീഴില്ലം താഴത്തേക്കുടി പാറുക്കുട്ടി, പാറപ്പുറത്ത്‌ പൈങ്കിളി, കൊല്ലറയ്ക്കല്‍ കെ.എം ബേബി എന്നിവരുടെ വീടുകളാണ്‌ ഭാഗികമായി തകര്‍ന്നത്‌. ഇതില്‍ ബേബിയുടെ വീടിണ്റ്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കീഴില്ലം പാലയ്ക്കാട്ടുമാലില്‍ ബേബിയുടെ കൃഷി ദേഹണ്ഡങ്ങള്‍ക്ക്‌ പുറമെ തൊഴുത്തും നശിച്ചു. പുല്ലുവഴി കിഴക്കുംപറമ്പില്‍ യാക്കോബ്‌, കുര്യക്കോസ്‌, വീപ്പനാട്ട്‌ സാബു, യാക്കോബ്‌, ചാക്യാരുമ്പുറത്ത്‌ പത്മാവതിയമ്മ, പെരുമ്പിള്ളില്‍ രവീന്ദ്രന്‍, കീഴില്ലം ചെന്നോത്ത്‌ ബിനില്‍കുമാര്‍, തേരമ്പിള്ളില്‍ കേശവന്‍ നായര്‍ എന്നിവരുടെ ജാതിമരങ്ങള്‍ കാറ്റില്‍ കടപുഴകി. കിഴില്ലം കാരാഞ്ചേരി ഓമന, പാറക്കാട്ടുമാലി ബിജു, ചേന്നോത്ത്‌ ശിവശങ്കരന്‍ നായര്‍ എന്നിവരുടെ റബര്‍മരങ്ങളാണ്‌ പ്രധാനമായും നശിച്ചത്‌.എരമത്തുകുടി കുര്യാക്കോസിണ്റ്റെ വെറ്റിലക്കൊടി കാറ്റില്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട്‌ ൭ മണിയ്ക്കു ശേഷമായിരുന്നു കനത്ത മഴയും ശക്തമായ കാറ്റും കെടുതി വിതച്ചത്‌.

രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഏഴ്‌, പത്ത്‌, പന്ത്രണ്ട്‌ വാര്‍ഡുകളിലാണ്‌ കനത്തനാശം ഉണ്ടായത്‌. ഈ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗീസ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, വാര്‍ഡ്‌ മെമ്പര്‍മാരായ രാജേഷ്‌ ടി.കെ, ലിന്‍സി സാബു, വില്ലേജ്‌ ഓഫീസര്‍ ജിജി, കൃഷി ഓഫീസര്‍ ഇന്ദു, കൃഷി അസിസ്റ്റണ്റ്റ്‌ ബാബു, പാടശേഖര സമിതി സെക്രട്ടറി സാബു എന്നിവര്‍ സന്ദര്‍ശിച്ചു.

No comments: