Tuesday, November 25, 2008

പണി പൂര്‍ത്തീകരിച്ച മുന്‍പ്രസിഡണ്റ്റിനെ അവഗണിച്ചെന്ന്‌ ആക്ഷേപം

6.12.2007

പെരുമ്പാവൂറ്‍: കുറുപ്പംപടി ബസ്‌ സ്റ്റാണ്റ്റിണ്റ്റെ ഉദ്ഘാടനം രണ്ടാമതും നടക്കുമ്പോള്‍ ഇതിണ്റ്റെ പണി മുഴുവന്‍ പൂര്‍ത്തീകരിച്ച മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിനെ മറന്നുവെന്ന്‌ ആക്ഷേപം.

മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റും നിലവില്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ ബേസില്‍ പോളിനെ ഒഴിവാക്കിയെന്നാണ്‌ ആക്ഷേപം. ൨൦൦൨-ല്‍ യു.ഡി.എഫിണ്റ്റെ ബേസില്‍ പോള്‍ അധികാരത്തിലിരിയ്ക്കെ ബസ്‌ സ്റ്റാണ്റ്റിണ്റ്റെ പണി തീര്‍ന്നതാണ്‌. പക്ഷെ ആര്‍.ടി.എ ബോര്‍ഡിണ്റ്റെ അനുമതി കിട്ടിയില്ല. മുന്‍ധാരണ പ്രകാരം ബേസില്‍ പോളിന്‌ പ്രസിഡണ്റ്റ്‌ സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട്‌ ജോയി പൂണേലി പ്രസിഡണ്റ്റ്‌ ആയപ്പോഴാണ്‌ 2005-ല്‍ സ്റ്റാണ്റ്റ്‌ ഉദ്ഘാടനം ചെയ്തത്‌. അന്നും ബസ്‌ സ്റ്റാണ്റ്റിന്‌ അനുമതിയായിരുന്നില്ല. ബസുകള്‍ സ്റ്റാണ്റ്റില്‍ കയറിയതുമില്ല.

ബസ്‌ ഓണേഴ്സ്‌ അസോസിയേഷണ്റ്റേയും മറ്റും എതിര്‍പ്പ്‌ അവഗണിച്ചാണ്‌ ഇന്ന്‌ ഇടത്‌ ഭരണസമിതി വീണ്ടും സ്റ്റാണ്റ്റ്‌ ഉദ്ഘാടനം ചെയ്യുന്നത്‌. അപ്പോഴാണ്‌ പ്രദേശവാസിയും ജനപ്രതിനിധിയുമായ ബേസില്‍ പോളിനെ അവഗണിച്ചതിനെതിരെ പ്രതിക്ഷേധം ഉയരുന്നത്‌. ഇദ്ദേഹത്തെ ആശംസപ്രസംഗകനായി പോലും ചടങ്ങിലേയ്ക്ക്‌ ക്ഷണിച്ചില്ലെന്നാണ്‌ ആക്ഷേപം

No comments: