Tuesday, November 25, 2008

വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ഒത്താശയോടെ ഓണംവേലി റോഡ്‌ മണ്ണുമാഫിയ തുരന്നെടുക്കുന്നു

5.2.2008

പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ഒത്താശയോടെ മണ്ണുമാഫിയ ഓണംവേലി റോഡ്‌ തുരന്നെടുക്കുന്നതായി ആക്ഷേപം.

പതിനേഴാം വാര്‍ഡിലെ പ്ളാവിന്‍ചുവട്‌-ഓണംവേലി ഭാഗത്തുനിന്ന്‌ ആരംഭിയ്ക്കുന്ന റോഡ്‌ തുരന്നെടുത്താണ്‌ മണ്ണ്‌ കടത്തുന്നത്‌. രാത്രികാലങ്ങളില്‍ ഇവിടെ നിന്ന്‌ ആയിരക്കണക്കിന്‌ ലോഡ്‌ മണ്ണ്‌ കടത്തുന്നുവെന്നാണ്‌ ആക്ഷേപം. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇത്‌ തടയുകയായിരുന്നു. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മണ്ണെടുപ്പ്‌ നാളുകള്‍ക്ക്‌ മുമ്പ്‌ നിരോധിച്ചിരുന്നു. എങ്കിലും ഇവിടെ നിന്ന്‌ വല്ലാര്‍പ്പാടത്തേയ്ക്ക്‌ ആയിരക്കണക്കിന്‌ ലോഡ്‌ മണ്ണ്‌ കൊണ്ടുപോയത്‌ പഞ്ചായത്ത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിച്ചു. വിവിധ വാര്‍ഡുകളില്‍ റോഡ്‌ നിര്‍മ്മാണത്തിനെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു മണ്ണുകടത്ത്‌.

റോഡ്‌ തുരന്ന്‌ മണ്ണ്‌ കടത്തുന്ന മാഫിയയ്ക്കെതിരെയും അതിന്‌ ഒത്താശ ചെയ്യുന്ന പഞ്ചായത്ത്‌ ഭരണസമിതിയ്ക്കെതിരെയും മുഖ്യമന്ത്രിയ്ക്ക്‌ പരാതി നല്‍കുമെന്ന്‌ പ്രതിപക്ഷ അംഗങ്ങളായ എല്‍ദോ മോസസ്‌, ജോയി ചെറിയാന്‍, എം.കെ മൈതീന്‍ കുഞ്ഞ്‌, റഹ്മ ജലാല്‍, സൂസി ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

No comments: