28.5.2008
പെരുമ്പാവൂറ്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച മഴക്കാല പൂര്‍വ്വ ശുചീകരണം കടലാസില്‍ ഒതുങ്ങിയതിനെ തുടര്‍ന്ന് കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു.
കവലകളിലൊക്കെ പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. ചേരാനല്ലൂറ്‍ പള്ളിക്കടവ് മണല്‍ക്കടവിലെ ഓടകള്‍ യഥാസമയം ശുചീകരിയ്ക്കാത്തതിനെ തുടര്‍ന്ന് ഇവ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. അങ്ങാടിയില്‍ നിന്ന് മുട്ടുച്ചിറയിലേയ്ക്കുള്ള ഓട കല്ലും മണ്ണും നിറഞ്ഞ് നികന്നമട്ടാണ്. ഇവിടെയും അഴുക്ക് വെള്ളം കെട്ടികിടക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ചില വീട്ടുകാരാണ് ഓടകള്‍ വൃത്തിയാക്കിയത്. പഞ്ചായത്തില്‍ രണ്ട് സ്ഥിരം സ്വീപ്പര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ പഞ്ചായത്ത് ഓഫീസ് മാത്രം വൃത്തിയാക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഓടകളും മറ്റും വൃത്തിയാക്കുന്നതിണ്റ്റെ തുക ബന്ധപ്പെട്ടവര്‍ കൃത്യമായി എഴുതിയെടുക്കുകയും ചെയ്യുന്നു.
ചേരാനല്ലൂരില്‍ മുന്‍വര്‍ഷം വ്യാപകമായ മഞ്ഞപ്പിത്തബാധയുണ്ടായിരുന്നു. ചിക്കുന്‍ഗുനിയായും ഇവിടെ പടര്‍ന്നുപിടിച്ചിരുന്നു. ഇതുസംബന്ധിച്ച് ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.എം.ഒ, ഡി.ഡി.പി, ജില്ലാകളക്ടര്‍ തുടങ്ങിയവര്‍ക്കൊക്കെ പരാതികള്‍ അയച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പി.സി റോക്കി ആരോപിച്ചു.
No comments:
Post a Comment