പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, November 27, 2008

മഴക്കാല രോഗങ്ങള്‍: ബോധവത്കരണത്തിനായിരായമംഗലം പി.എച്ച്‌. സി ഒരുക്കിയ ഹൃസ്വചിത്രം

22.8.2008

പെരുമ്പാവൂറ്‍: മഴക്കാല രോഗങ്ങളെ പറ്റി സാമാന്യ ജനത്തെ ബോധവത്കരിയ്ക്കാന്‍ രായമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം തേടിയത്‌ കാഴ്ചയുടെ സാദ്ധ്യതകള്‍.

അതുകൊണ്ടുതന്നെ രോഗബോധവത്കരണത്തിനായി ഡോക്യുമെണ്റ്ററി ചിത്രം നിര്‍മ്മിച്ച ആദ്യ പ്രാഥമികാരോഗ്യ കേന്ദ്രമായി രായമംഗലം പി.എച്ച്‌.സി ചരിത്രത്തിലിടം നേടുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന മഴക്കാലത്തിണ്റ്റെ സുഖദമായ അനുഭവങ്ങളില്‍ നിന്നാരംഭിയ്ക്കുന്ന പുതുമഴ എന്ന ഡോക്യുമെണ്റ്ററി ഇക്കാലത്ത്‌ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു. വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി, ടൈഫോയിഡ്‌, വയറിളക്കം തുടങ്ങിയ മണ്‍സൂണ്‍ രോഗങ്ങളെ പറ്റി വിശദീകരിയ്ക്കുമ്പോഴും പ്രേക്ഷകന്‌ അത്‌ വിരസമാകുന്നില്ല.

വ്യക്തി ശുചീകരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന കേരളീയരുടെ പരിസരശുചീകരണത്തിലെ അശ്രദ്ധ ചിത്രത്തിലുടനീളം വിചാരണ ചെയ്യപ്പെടുന്നു. സംസ്കാര സമ്പന്നരെന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്ന നാം പകര്‍ച്ചവ്യാധികള്‍ക്ക്‌ സ്വയം വഴിയൊരുക്കുന്ന കാഴ്ച ഇതിലുണ്ട്‌. അമിതമായ രാസവള പ്രയോഗവും ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവും മറ്റ്‌ മാറിയ സാഹചര്യവും രോഗബധിത തലമുറയ്ക്ക്‌ കാരണമായതും നമുക്കിതില്‍ കാണാം.

ഈ മാസം 27-ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ രായമംഗലം ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മിറ്റി നിര്‍മ്മിച്ച ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിയ്ക്കും. നാടകപ്രവര്‍ത്തകന്‍ കൂടിയായ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ രാജേഷ്‌ എന്‍.എം ആണ്‌ സംവിധായകന്‍. ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറായ കെ.എം ശ്രീജിത്തിണ്റ്റെ സഹകരണത്തോടെ എല്‍ദോസ്‌ യോഹന്നാന്‍ സ്ക്രിപ്റ്റ്‌ തയ്യാറാക്കി. മൂലമറ്റം, ഫോര്‍ട്ട്കൊച്ചി തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. ക്രൂഷോയുടേതാണ്‌ ക്യാമറ. വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്സിലെ കലാകാരന്‍മാര്‍ കൂടി ഇവര്‍ക്കൊപ്പം അണിനിരന്നപ്പോള്‍ പുതുമഴ പുതിയ അനുഭവമാകുന്നു.

No comments: