Thursday, November 27, 2008

അനധികൃത കള്ളുഗോഡൌണില്‍ റെയ്ഡ്‌; ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു

16.10.2008

നാലുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂറ്‍: വര്‍ഷങ്ങളായി എം.സി റോഡരികില്‍ പ്രവര്‍ത്തിച്ചുപോന്ന അനധികൃത കള്ള്‌ ഗോഡൌണില്‍ ഇന്നലെ നടന്ന റെയ്ഡില്‍ ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്‌ നാലുപേര്‍ അറസ്റ്റിലായി.

കെട്ടിട ഉടമ പുല്ലുവഴി തായ്ക്കരച്ചിറ പുത്തന്‍പുരയ്ക്കല്‍ ബിജി (37), ചാവക്കാട്‌ അന്തിക്കാട്‌ മായ്ക്കാട്ട്‌ വീട്ടില്‍ ജേക്കബിണ്റ്റെ മകന്‍ ജോജി (31), ഇടുക്കി അയ്യപ്പന്‍കോവില്‍ കോഴിമല നിരവത്തുവീട്ടില്‍ ജോണിണ്റ്റെ മകന്‍ ജയിംസ്‌ (26), തമിഴ്നാട്‌ തിരുവണ്ണാമല വസന്തവാസി ആരതി റോഡില്‍ ആരോഗ്യസ്വാമിയുടെ മകന്‍ മത്യാസ്‌ (36) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വ്യാജകള്ളിനു പുറമെ കള്ളിന്‌ മധുരം ചേര്‍ക്കാനുപയോഗിച്ച സാക്രീന്‍ എസന്‍സ്‌, കള്ളില്‍ ചേര്‍ക്കാനായി എസന്‍സ്‌ കലക്കിയ ഏഴു ലിറ്റര്‍ മധുര ലായനി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്‌.

പാലക്കാട്‌ നിന്ന്‌ കൊണ്ടുവരുന്ന കള്ളില്‍ മായം ചേര്‍ത്ത്‌ കോട്ടയം മുതലുള്ള തെക്കന്‍ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്തുവരികയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. പോലീസ്‌ സൂപ്രണ്ട്‌ പി.വിജയണ്റ്റെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച പെരിയാര്‍ ഓപ്പറേഷണ്റ്റെ ഭാഗമായിരുന്നു റെയ്ഡ്‌. കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്‌.ഐ അഗസ്റ്റിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 8-നായിരുന്നു റെയ്ഡ്‌ നടത്തിയത്‌.

No comments: