നിര്‍മ്മിച്ച ഭാഗവും തകര്‍ന്നു
പെരുമ്പാവൂറ്‍: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാന നിരത്തുകളിലൊന്നായ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡിണ്റ്റെ നിര്‍മ്മാണം പാതി വഴിയില്‍. മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിച്ചു നില്ക്കുമ്പോള് നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു.
നിരവധി സ്വകാര്യ ബസ് സര്‍വ്വീസുകളും മറ്റു നൂറുകണക്കിന് വാഹനങ്ങളും പ്രതിദിനം സഞ്ചരിയ്ക്കുന്ന റോഡാണിത്. ദീര്‍ഘനാളുകളായുള്ള കാത്തിരുപ്പിന്നൊടുവിലാണ് ഈ റോഡിണ്റ്റെ ടാറിങ്ങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ നിര്‍മ്മാണത്തിലെ അപാകതകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. റോഡിണ്റ്റെ ഇരുവശത്തും കാനകളില്ലാത്തതിനാല്‍ വെള്ളക്കെട്ടുമൂലമാണ് മുമ്പ് ഈ റോഡ് താറുമാറായത്. മഴക്കാലങ്ങളില്‍ പൂനൂറ് ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന റോഡിണ്റ്റെ അരികില്‍ പാലം കെട്ടിയുണ്ടാക്കിയാണ് നാട്ടുകാര്‍ ഈ വഴിയ്ക്കുള്ള കാല്‍നട യാത്ര സാദ്ധ്യമാക്കിയത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ നന്നായി അറിഞ്ഞിരുന്നിട്ടും പുനര്‍നിര്‍മ്മാണ ഘട്ടത്തിലും കാന ഒഴിവാക്കി. ഇത് പ്രദേശ വാസികളെ ചൊടിപ്പിച്ചു. നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നതോടെ ഈ ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ഇപ്പോള്‍ ഈ വഴിയ്ക്ക് കാല്‍നട യാത്രപോലും സാദ്ധ്യമല്ല. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ മഴ തുടങ്ങിയതോടെ റോഡ് താറുമാറായിക്കഴിഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജ്, വളയന്‍ചിറങ്ങര ഹയര്‍സെക്കണ്റ്ററി സ്കൂള്‍, എസ്.എന്‍ ഐ.ടി സി എന്നിങ്ങനെ നിരവധി വിദ്യാലയങ്ങളും സംസ്ഥാനത്തെ മാതൃകാ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട വി.എന്‍.കെ.പി വായനശാല ഉള്‍പ്പടെയുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രമുഖ ദേവാലയങ്ങളും ഈ റോഡിന് അരികിലാണ്. പ്രമുഖ വ്യവസായ കേന്ദ്രമായ ഐരാപുരം റബര്‍ പാര്‍ക്കിലേയ്ക്ക് പോകാനും ഈ റോഡിനെ ആശ്രയിയ്ക്കുന്നവരുണ്ട്.
മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തണമെന്നും റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതിനു വേണ്ടി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്ത് വരാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment