Wednesday, November 26, 2008

മെമ്പര്‍ എത്തിയില്ല: രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഏഴാം വാര്‍ഡിലെ ഗ്രാമസഭ മുടങ്ങി

29.3.2008

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ഗ്രാമസഭ വാര്‍ഡ്‌ മെമ്പര്‍ എത്താത്തതിനാല്‍ മുടങ്ങി.

പഞ്ചായത്ത്‌ ഹാളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ ചേരാനിരുന്ന ഗ്രാമസഭയാണ്‌ മെമ്പര്‍ വി.ഇ ഷിബു പങ്കെടുക്കാത്തതിനാല്‍ മുടങ്ങിയത്‌. ബി.പി.എല്‍ ലിസ്റ്റ്‌ അംഗീകരിയക്കുക, തൊഴിലുറപ്പ്‌ പദ്ധതി തിരുമാനിയ്ക്കുക തുടങ്ങിയ സുപ്രധാനകാര്യങ്ങള്‍ നടപ്പാക്കുന്നതിന്‌ വളിച്ചു ചേര്‍ത്ത ഗ്രാമസഭയാണ്‌ മുടങ്ങിയത്‌. മെമ്പറുടെ അലംഭാവത്തിനെതിരെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിക്ഷേധിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറിലേറെ പ്പേരാണ്‌ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയത്‌.

മൂന്നര കഴിഞ്ഞിട്ടും മെമ്പര്‍ എത്തുന്നില്ലെന്ന്‌ വന്നപ്പോള്‍ കോ-ഓര്‍ഡിനേറ്ററായ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥന്‍ സഭ പിരിച്ചുവിടുകയായിരുന്നു. അതോടെ പ്രകോപിതരായ നാട്ടുകാര്‍ പ്രതിക്ഷേധവുമായി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ സമീപിച്ചു. വരില്ലെന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കില്‍ സമാന്തര സംവിധാനം ഒരുക്കാനാകുമായിരുന്നു എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതേ തുടര്‍ന്ന്‌ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്ന്‌ പ്രതിക്ഷേധിച്ച ശേഷം നാട്ടുകാര്‍ പിരിഞ്ഞു പോയി.

അതേസമയം, രോഗബാധിതനായതിനെ തുടര്‍ന്ന്‌ അടിയന്തിര ചികിത്സ തേടേണ്ടി വന്നതിനാലാണ്‌ മെമ്പര്‍ യോഗത്തിന്‌ എത്താതിരുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ജോയി പൂണേലി അറിയിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രസിഡണ്റ്റിണ്റ്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരാവുന്നതാണ്‌. പ്രസിഡണ്റ്റിണ്റ്റെ ചുമതല വഹിയ്ക്കുന്ന കെ.സി വര്‍ഗീസ്‌ ഈ സമയം സ്ഥലത്ത്‌ ഉണ്ടായിരുന്നിട്ടും അദ്ധ്യക്ഷ സ്ഥാനത്ത്‌ ഇരിയ്ക്കാന്‍ തയ്യാറാകാതെ ജനങ്ങളെ ഇളക്കിവിട്ടത്‌ രാഷ്ട്രീയ മുതലെടുപ്പ്‌ ലക്ഷ്യമാക്കിയായിരുന്നുവെന്നും ജോയി പൂണേലി ആരോപിച്ചു. നാളുകള്‍ക്ക്‌ മുമ്പാണ്‌ ഇടതുപക്ഷത്തെ ഉഷാജയകൃഷ്ണനും സി.മനോജിനും യഥാക്രമം പ്രസിഡണ്റ്റ്‌, വൈസ്‌ പ്രസിഡണ്റ്റുസ്ഥാനങ്ങള്‍ നഷ്ടമായത്‌.

No comments: