വാര്‍ത്ത -14.11.2007
പെരുമ്പാവൂറ്‍: ജില്ലാതല ബാലപാര്‍ലമെണ്റ്റില്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണു രവിയ്ക്ക് വെങ്ങോല കമ്മ്യൂണിറ്റി സെണ്റ്ററില്‍ സ്വീകരണം നല്‍കി. സ്വീകരണസമ്മേളനം പഞ്ചായത്ത് പ്രസിഡണ്റ്റ് ഷീലറെജി ഉദ്ഘാടനം ചെയ്തു. സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.വൈ മീരാന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിണ്റ്റെ ഉപഹാരം ജില്ലാപഞ്ചായത്ത് അംഗം സിന്ധു അഷറഫ് നല്‍കി. ബി.എസ്.സി സുവോളജി പരീക്ഷയില്‍ റാങ്ക് നേടിയ പി.കെ നീനയ്ക്ക് ബ്ളോക്ക് വൈസ്പ്രസിഡണ്റ്റ് ബാബു സെയ്താലി ഉപഹാരം നല്‍കി. ബ്ളോക്ക് സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി സന്തോഷ്, ബ്ളോക്ക് മെമ്പര്‍ കനകംസുന്ദരം, വി.പി ബഹനാന്‍ മാസ്റ്റര്‍, എല്‍ദോ മോസസ്, സൂസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment