Tuesday, November 25, 2008

പൂനൂറ്‍ പാടശേഖരം നികത്താനിട്ട മണ്ണ്‌ യൂത്ത്‌ ബ്രിഗേഡ്സ്‌ തിരിച്ചെടുപ്പിച്ചു

4.12.2007

പെരുമ്പാവൂറ്‍: പൂനൂറ്‍ പാടശേഖരം നികത്താനിട്ട മണ്ണ്‌ ഡി.വൈ.എഫ്‌.ഐ യൂത്ത്‌ ബ്രിഗേഡ്സ്‌ സ്വകാര്യ സ്ഥാപനമുടമയെ കൊണ്ട്‌ തിരിച്ചെടുപ്പിച്ചു.

പൂനൂരിലെ മുഗള്‍ പ്ളൈവുഡ്സ്‌ എന്ന സ്ഥാപനത്തിണ്റ്റെ ഉടമയാണ്‌ കരിങ്കല്ല്‌ ഉപയോഗിച്ച്‌ കെട്ടി പാടശേഖരം മണ്ണ്‌ ഇട്ട്‌ നികത്താന്‍ ശ്രമിച്ചത്‌. ഇവിടെ മണ്ണ്‌ നിക്ഷേപിയ്ക്കുവാന്‍ എത്തിയ ലോറികള്‍ യൂത്ത്‌ ബ്രിഗേഡ്സ്‌ തടഞ്ഞ്‌ പോലീസില്‍ ഏല്‍പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ കെ.എസ്‌.കെ.ടി.യു വിണ്റ്റെയും ഡി.വൈ.എഫ്‌.ഐ യുടേയും നേതാക്കള്‍ നിര്‍ദേശിച്ചത്‌ അനുസരിച്ച്‌ മില്ലുടമ മണ്ണ്‌ തിരിച്ചെടുക്കാന്‍ തയ്യാറായത്‌. കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ്‌ സെക്രട്ടറി കെ.പി സണ്ണി, ഡി.വൈ.എഫ്‌.ഐ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ സി.വി ഐസക്‌, അബീഷ്‌, സുനില്‍ കുമാര്‍, ശരത്‌, എന്‍.രവി, എം.എ ഷഫീക്‌ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്‌. മില്ലുടമയുടെ ചെലവില്‍ ജെ.സി.ബി കൊണ്ടുവന്നാണ്‌ മണ്ണ്‌ മാറ്റിയത്‌.

വെങ്ങോല പഞ്ചായത്തില്‍ മണ്ണ്‌ മാഫിയ സജീവമാണ്‌. ചുണ്ടമല ഉള്‍പ്പടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന്‌ മണ്ണെടുത്ത്‌ പാടങ്ങളും ജലസ്രോതസുകളും നികത്തുന്നത്‌ ഇവിടെ പതിവായി. ഈ സാഹചര്യത്തിലാണ്‌ ഇതിനെതിരെ സി.പി.എം ലോക്കല്‍ സമ്മേളനം പ്രമേയം പാസാക്കിയത്‌. മണ്ണെടുപ്പ്‌ തടയാന്‍ യൂത്ത്‌ ബ്രിഗേഡ്സും രംഗത്ത്‌ എത്തി. എന്നാല്‍ ഇതിന്‌ തൊട്ടുപിന്നാലെ പാര്‍ട്ടി നേതാവിണ്റ്റെ സഹോദരണ്റ്റെ ടിപ്പര്‍ അനധികൃതമണ്ണ്‌ ലോഡുമായി പോലീസ്‌ പിടിയിലായതും വണ്ടി കേസില്ലാതെ തിരിച്ചിറക്കാന്‍ ചിലര്‍ ശ്രമിച്ചതും പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തു. വെങ്ങോലയിലെ മറ്റൊരു ഡി.വൈ.എഫ്‌.ഐ നേതാവിനും മണ്ണെടുപ്പുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. വൈകാതെ സി.പി.എം ഏരിയാകമ്മിറ്റിയും മണ്ണെടുപ്പിന്‌ എതിരെ രംഗത്ത്‌ വന്നു. പക്ഷെ, മണ്ണെടുപ്പുമായി ബന്ധമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക്‌ എതിരെ നടപടിയുണ്ടാകാത്തതിനെതിരെ അണികള്‍ക്ക്‌ ഇടയില്‍ വിവാദം കൊഴുക്കുകയാണ്‌.

1 comment:

സജീവ് കടവനാട് said...

വിവാദങ്ങള്‍ കൊഴുത്താലും പ്രതികരണമുണ്ടാകുന്നുണ്ടല്ലോ, അതുതന്നെ നല്ലത്.