Tuesday, November 25, 2008

കീഴില്ലം സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥ നിയമനത്തിണ്റ്റെ പേരില്‍ മുമ്പുംസി.പി. എമ്മിനുള്ളില്‍ പ്രതിഷേധമുയര്‍ന്നിരുന്നതായി സൂചന

26.11.2007

പെരുമ്പാവൂറ്‍: കീഴില്ലം സര്‍വ്വീസ്‌ സഹകരണബാങ്കില്‍ ഉദ്യോഗസ്ഥ നിയമനത്തിനെതിരെ സി.പി.എമ്മിനുള്ളില്‍ പ്രതിക്ഷേധം ഉയരുമ്പോള്‍ മുമ്പും ഇതേ വിഷയത്തില്‍ പാര്‍ട്ടിയക്ക്‌ അകത്ത്‌ വിവാദമുണ്ടായിരുന്നതായി സൂചന.

എല്‍.ഡി.എഫ്‌ ഭരണസമിതിയ്ക്ക്‌ കീഴിലുള്ള ബാങ്കില്‍ പണം വാങ്ങി നിയമനം നടത്തിയെന്നായിരുന്നു അന്നുയര്‍ന്ന പ്രധാന ആരോപണം. നാലുപേര്‍ക്കാണ്‌ നിയമനം നല്‍കിയത്‌. നിയമനവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ ക്രമക്കേടുകളുടെ പേരില്‍ അന്നത്തെ സി.പി.എം ഏരിയാ സെക്രട്ടറിയേയും ഏരിയാകമ്മിറ്റി അംഗമായ ബാങ്ക്‌ പ്രസിഡണ്റ്റിനേയും ജില്ലാ സെക്രട്ടറി എ.പി വര്‍ക്കി ശാസിച്ചിരുന്നത്രേ. ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയായിരുന്നു ഇത്‌. ഇതേതുടര്‍ന്ന്‌ അക്കാലത്ത്‌ പ്രസിഡണ്റ്റായിരുന്ന മുതിര്‍ന്ന നേതാവ്‌ തുടര്‍ന്നും ബാങ്ക്‌ തെരെഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്‌ പാര്‍ട്ടി വിലക്കുകയും ചെയ്തു. ഇത്തവണ നിയമനം നടത്താനുള്ള ടെസ്റ്റ്‌ നടത്തിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടെങ്കിലും പാര്‍ട്ടിയ്ക്ക്‌ അകത്തെ എതിര്‍പ്പുമൂലം അതിനായിട്ടില്ല. അതേ തുടര്‍ന്നാണ്‌ ബാങ്കില്‍ നടക്കുന്ന നിയമനങ്ങള്‍ക്കെതിരെ പ്രതിക്ഷേധ സ്വരം ഉയര്‍ത്തിയവരെ പാര്‍ട്ടി ലോക്കല്‍കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌.

അടുത്തമാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിനു മുമ്പ്‌ നിയമനം നടത്താനാണ്‌ നീക്കം. ജനപ്രതിനിധിയായ ഒരു മുതിര്‍ന്ന പാര്‍ട്ടിനേതാവിണ്റ്റെ താത്പര്യര്‍ത്ഥമാണത്രേ ഇത്‌. അപേക്ഷ ക്ഷണിയ്ക്കും മുമ്പ്‌ തന്നെ നിയമനങ്ങള്‍ പ്രദേശവാസികള്‍ക്ക്‌ നല്‍കണമെന്ന ധാരണയുണ്ടായിരുന്നു. അങ്ങനെയാരും അര്‍ഹത നേടിയില്ലെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ നിയമന നടപടികള്‍ റദ്ദാക്കണമെന്നും ഉപാധിയുണ്ടായിരുന്നു. റാങ്ക്‌ ലിസ്റ്റ്‌ വന്നപ്പോള്‍ ടെസ്റ്റ്‌ എഴുതിയ പാര്‍ട്ടിപ്രവര്‍ത്തകരുടേയും മറ്റു പ്രദേശവാസികളുടേയും പേരുകള്‍ ഏറെത്താഴെപ്പോയി. ഇതിനു പിന്നില്‍ ആസൂത്രിതമായ ക്രമക്കേടുണ്ട്‌ എന്നാണ്‌ ആരോപണം. എന്തായാലും പാര്‍ട്ടി കമ്മിറ്റികളുടെ എതിര്‍പ്പുമൂലം മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനം നടത്താന്‍ കഴിഞ്ഞില്ല. നിയമനങ്ങളെ എതിര്‍ത്ത പ്രധാനപ്പെട്ട രണ്ടുപേരെ വെട്ടിനിരത്തിയിട്ടും കഴിഞ്ഞ 22-ന്‌ ചേര്‍ന്ന ലോക്കല്‍കമ്മിറ്റിയിലും നിയമനത്തിനെതിരെ പ്രതിക്ഷേധ സ്വരം ഉയര്‍ന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ അടുത്തമാസം ആദ്യം നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നിയമനനടപടികള്‍ പൂര്‍ത്തിയാക്കുമെന്നറിയുന്നു.

അതേസമയം വഴിവിട്ട നിയമനത്തിനെതിരെ വാര്‍ഷിക പൊതുയോഗത്തില്‍ ആഞ്ഞടിയ്ക്കാനാണ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിണ്റ്റെ നീക്കം.

No comments: