26.11.2007
പെരുമ്പാവൂറ്‍: പട്ടാലിലുള്ള പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്റ്റ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സ് വളപ്പില്‍ നിന്ന് ലക്ഷങ്ങളുടെ തടി വെട്ടിമാറ്റുന്നതില്‍ വാന്‍ അഴിമതിയെന്ന് ആക്ഷേപം. ഏറെ വര്‍ഷത്തെ പഴക്കമുള്ള മരങ്ങളാണ് വെട്ടിമാറ്റുന്നത്. ഇവ നിസാര തുകയ്ക്ക് ടെണ്റ്റര്‍ ഉറപ്പിച്ച് വന്‍തുക ഉദ്യോഗസ്ഥര്‍ വെട്ടിച്ചുവെന്നാണ് ആരോപണം. പെരിയാര്‍വാലി റിക്രിയേഷന്‍ ക്ളബിനടുത്തും ക്യാന്‌റീനിന് അടുത്തുമുള്ള മരങ്ങള്‍ വെട്ടിമറിച്ചു കഴിഞ്ഞു. അമ്പതോളം മരങ്ങള്‍ മുറിച്ചുവില്‍ക്കാനാണത്രേ പരിപാടി. പല തടിക്കച്ചവടക്കാരും വലിയ വില പറഞ്ഞിട്ടും ഇവ അവര്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതാണ് സംശയം ജനിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇവിടെ നിന്നു തടി കൊണ്ടുപോകുന്നത് തടയാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍
No comments:
Post a Comment