പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 25, 2008

പാത്തിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍

29.11.2007

പെരുമ്പാവൂറ്‍: നൂറുകണക്കിന്‌ ജനങ്ങള്‍ ആശ്രയിയ്ക്കുന്ന പാത്തിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നതായി ആക്ഷേപം. ഇതിനെതിരെ കണ്ടന്തറയില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. പാത്തിത്തോട്ടില്‍ നിന്നുള്ള ലിഫ്റ്റ്‌ ഇറിഗേഷന്‍ വെള്ളമാണ്‌ കണ്ടന്തറയിലെ ആളുകള്‍ ഉപയോഗിയ്ക്കുന്നത്‌. അറവുമാലിന്യങ്ങള്‍ നിക്ഷേപിയ്ക്കുന്നതിനാല്‍ വെള്ളത്തിന്‌ കടുത്ത ദുര്‍ഗന്ധമുണ്ട്‌. ഈ വെള്ളത്തിണ്റ്റെ ഉപയോഗം മഹാരോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. വെങ്ങോല പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.വൈ മീരാന്‍ ചെയര്‍മാനും താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ സമിതി വൈസ്‌ പ്രസിഡണ്റ്റ്‌ കെ.എം മാഹിന്‍ കുട്ടി കണ്‍വീനറുമായാണ്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്‌.

No comments: