30.11.2007
പെരുമ്പാവൂറ്‍: കുറുപ്പംപടി, വട്ടയ്ക്കാട്ടുപടി മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ നാലുകിലോ അനധികൃത പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും പതിനൊന്ന് കിലോ പാന്‍പരാഗുപോലുള്ള പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
കുറുപ്പംപടി വി.എം വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് എതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പുറമെ മൂന്നു കട ഉടമകളില്‍ നിന്ന് 500 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഇന്നലെ രാവിലെ മുതല്‍ അമ്പത്തിനാലു കടകളിലാണ് പരിശോധന നടത്തിയത്. കുറുപ്പംപടി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. കൂടാതെ കുറുപ്പംപടിയിലെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.സി ബേബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോഷി തോമസ്, വി.വി ജഗദീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത് കെ.എം, എന്‍.എം രാജേഷ്, ബീന ആര്‍, രായമംഗലം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനായ പ്രസന്നകുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
No comments:
Post a Comment