പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 25, 2008

പെരുമ്പാവൂറ്‍ യാത്രിനിവാസിനു മുന്നില്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍

വാര്‍ത്ത‍ -21.11.2007

പോലീസിന്‌ വിധേയത്വം

കോടതിവിധി കാറ്റില്‍ പറത്തി

സുഭാഷ്‌ മൈതാനം ആര്‍ക്കും വേണ്ട


പെരുമ്പാവൂറ്‍: കോടതിവിധി കാറ്റില്‍ പറത്തി യാത്രിനിവാസിനു മുന്നില്‍ വിവിധരാഷ്ട്രീയ കക്ഷികള്‍ സംഘടിപ്പിയ്ക്കുന്ന പൊതുസമ്മേളനങ്ങള്‍ ജനങ്ങള്‍ക്ക്‌ ദുരിതമായി. ഇതു തടയേണ്ട പോലീസ്‌ രാഷ്ട്രീയ നേതാക്കന്‍മാരോടുള്ള വിധേയത്വം മൂലം ഒന്നുമറിയാത്ത മട്ടുനടിയ്ക്കുകയാണ്‌.
ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസിണ്റ്റെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റ യാത്രയ്ക്ക്‌ ഇന്നലെ വൈകിട്ടാണ്‌ ഇവിടെ വമ്പിച്ച സ്വീകരണം നടന്നത്‌. നൂറുകണക്കിന്‌ ആളുകള്‍ ബസ്‌ കാത്തുനില്‍ക്കുന്ന ഇവിടെ ഒരു നിസാന്‍ ലോറി പാര്‍ക്കുചെയ്ത്‌ അതിനുമുകളില്‍ സ്റ്റേജ്‌ കെട്ടുകയായിരുന്നു. ഇതിനുപുറമെ സ്റ്റേജിനുമുന്നില്‍ നിരവധി കസേരകളും നിരത്തി. അതില്‍ ഖദര്‍ധാരികളായ നേതാക്കളുള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ ഇരുപ്പുപിടിയ്ക്കുകയും ചെയ്തു. ഏറെവൈകിയാണ്‌ സമ്മേളനം ആരംഭിച്ചത്‌.
2003 ജൂലായ്‌ 23-നാണ്‌ യാത്രിനിവാസിനുമുന്നിലെ പൊതുസമ്മേളനങ്ങള്‍ പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി നിരോധിച്ചത്‌. ധര്‍ണ്ണ, സത്യഗ്രഹം, സ്വീകരണം എന്നിവയും നിരോധിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ വാദികളായ പി.എസ്‌ ധ്രുവന്‍, ടി.വി കുര്യാക്കോസ്‌, ടി.എ അബ്ദുള്‍ നിസാര്‍ എന്നിവര്‍ സ്ഥാപിച്ച നോട്ടീസ്‌ ബോര്‍ഡ്‌ ഇപ്പോഴും ഇവിടെയുണ്ട്‌. കോടതി ഉത്തരവിനു ശേഷം ജ്യോതി ജംഗ്ഷനിലാണ്‌ പൊതുസമ്മേളനങ്ങള്‍ സ്ഘടിപ്പിയ്ക്കാറുള്ളത്‌. എന്നാല്‍ ഇവിടെ അടുത്തിടെ തുടങ്ങിയ ഒരു സ്ഥാപനത്തിണ്റ്റെ എതിര്‍പ്പിനെ തുടര്‍ന്നാണത്രേ സമ്മേളനങ്ങള്‍ വീണ്ടും യാത്രിനിവാസിനു മുന്നിലേയ്ക്ക്‌ ചേക്കേറിയത്‌.
അതേസമയം മുന്‍നഗരസഭ ഭരണസമിതി 15 ലക്ഷത്തോളം തുക ചെലവിട്ട്‌ നവീകരിച്ച സുഭാഷ്‌ ചന്ദ്രബോസ്‌ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം ആരും ഉപയോഗിയ്ക്കുന്നില്ല. ഇടതുഭരണ സമിതി നവീകരിച്ച മൈതാനം അവര്‍ക്കുപോലും വേണ്ടാത്ത അവസ്ഥയിലാണ്‌. ടൌണില്‍ കൊടിതോരണങ്ങള്‍ പാടില്ലെന്നും നഗരസഭ തീരുമാനമുണ്ട്‌. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിണ്റ്റെ പരിപാടിയോടനുബന്ധിച്ച്‌ ഗാന്ധി സ്ക്വയറിലും പരിസരങ്ങളിലും ഇവയേറെയുണ്ടായിരുന്നു. നാളുകള്‍ക്ക്‌ മുമ്പ്‌ സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചും നഗരത്തെ ചുവപ്പിയ്ക്കാന്‍ നൂറുകണക്കിന്‌ കൊടിതോരണങ്ങളാണ്‌ ഉപയോഗിച്ചത്‌.

No comments: