പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 25, 2008

പെരുമ്പാവൂറ്‍ നഗരസഭ കവാടത്തിലും മാലിന്യകൂമ്പാരം

27.11.2007

പെരുമ്പാവൂറ്‍: നഗരസഭ കവാടത്തിനോടു ചേര്‍ന്നും മാലിന്യകൂമ്പാരം ഉയര്‍ന്നത്‌ അധികൃതര്‍ക്ക്‌ തലവേദനയാകുന്നു.

ഇനിയും പരിഹാരം കാണാന്‍ കഴിയാത്ത മാലിന്യ പ്രതിസന്ധിയില്‍ നഗരസഭ ഇരുട്ടില്‍ തപ്പുമ്പോഴാണ്‌ മുനിസിപ്പല്‍ ഓഫീസിണ്റ്റെ മൂക്കിനു താഴെ മാലിന്യ കൂമ്പാരം ഉയരുന്നത്‌. ഹൈറോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനും മുനിസിപ്പല്‍ ഓഫീസ്‌ ഗേറ്റിനും ഇടയിലാണ്‌ ഇത്‌. കോടതി, താലൂക്ക്‌ ഓഫീസ്‌, പോലീസ്‌ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ഇതിന്നടുത്താണ്‌. പ്ളാസ്റ്റിക്‌ മാലിന്യങ്ങളും മറ്റ്‌ അവശിഷ്ടങ്ങളും ഇവിടെ ചീഞ്ഞുനാറുകയാണ്‌. ഇതില്‍ സദാസമയവും ഈച്ചയാര്‍ക്കുന്നു. ദുര്‍ഗന്ധവുമുണ്ട്‌. നഗരത്തിണ്റ്റെ വിവിധ മേഖലകളില്‍ മാലിന്യം കുമിഞ്ഞു കൂടിയിരിയ്ക്കുന്നു.

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.ഫാത്തിമാ ബീവിയുടെ വീട്ടിലേക്കുള്ള വഴിയിലും മാലിന്യക്കൂമ്പാരമുയര്‍ന്നത്‌ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇവ എവിടെ തള്ളണമെന്ന്‌ അറിയാത്ത അവസ്ഥയാണ്‌. മാലിന്യം നീക്കാന്‍ കരാര്‍ ഏല്‍പ്പിച്ചവര്‍ അത്‌ ജനവാസ കേന്ദ്രങ്ങളില്‍ കൊണ്ടുപോയിത്തള്ളിയത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു. വാഴക്കുളം പഞ്ചായത്തില്‍ തള്ളിയ മാലിന്യം ടിപ്പറില്‍ തിരിച്ചുകയറ്റി വന്ന്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തിനു മുന്നില്‍ തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ട്‌. നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ടി പ്ളാണ്റ്റു നിര്‍മ്മാണത്തിനു വേണ്ടി പദ്ധതി തയ്യാറാക്കിയെങ്കിലും അതും എങ്ങുമെത്തിയില്ല. പ്ളാണ്റ്റു നിര്‍മ്മിയ്ക്കാന്‍ വാങ്ങിയ സ്ഥലം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ജനങ്ങളും യു.ഡി.എഫ്‌ അംഗമായ കൌണ്‍സിലറും പദ്ധതിയ്ക്ക്‌ എതിരാണ്‌. കഴിഞ്ഞമാസം എം.എല്‍.എ പങ്കെടുത്ത താലൂക്ക്‌ സഭയിലും ടൌണിലെ മാലിന്യമായിരുന്നു മുഖ്യവിഷയം. ജില്ലാകളക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം ഇക്കാര്യം മാത്രം ചര്‍ച്ചചെയ്യാനായി കൂടുമെന്നും സാജു പോള്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

No comments: